Latest NewsNewsGulfQatar

പുതുവർഷം, ഖത്തറിൽ ജനുവരിയിലെ ഇന്ധന വില : തീരുമാനമിങ്ങനെ

ദോഹ : പുതുവർഷത്തിൽ ഖത്തറിലെ വാഹന ഉടമകൾക്ക് സന്തോഷിക്കാവുന്ന തീരുമാനവുമായി പെട്രോളിയം മന്ത്രാലയം. ജനുവരിയിലെ ഇന്ധനവിലയിൽ മാറ്റമില്ല. പെട്രോൾ സൂപ്പർ, പ്രീമിയം ഗ്രേഡുകളുടെ വിലയും ഡീസൽ വിലയും ഡിസംബറിലെ നിരക്ക് തന്നെ ജനുവരിയിലും തുടരും.

Also read : പെണ്‍സുഹൃത്തിനെ തോക്ക് കാണിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടിപൊട്ടി യുവാവിന് പരിക്കേറ്റു

പ്രീമിയം ഗ്രേഡ് പെട്രോൾ ലീറ്ററിന് 1.75 റിയാലും,സൂപ്പറിന് 1.90 റിയാലും ഡീസലിനു 1.85 റിയാലുമാണ് വില.കഴിഞ്ഞ സെപ്റ്റംബർ മുതൽക്ക് ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. എല്ലാ മാസങ്ങളിലും രാജ്യാന്തര വിപണി വില അടിസ്ഥാനമാക്കിയാണ് രാജ്യത്തെ ഇന്ധനവില പ്രഖ്യാപിക്കുന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close