Latest NewsSaudi ArabiaNewsGulf

പുതുവര്‍ഷത്തില്‍ സൗദിയില്‍ വലിയ മാറ്റങ്ങള്‍ : പ്രവാസികള്‍ക്ക് അനുകൂലം

ജിദ്ദ: പുതുവര്‍ഷത്തില്‍ സൗദിയില്‍ വരുന്നത് വലിയ മാറ്റങ്ങള്‍. 2020 പിറന്നതോടെ സൗദിയില്‍ വിവിധ മേഖലകളില്‍ നടപ്പിലാകുന്നത് വന്‍ മാറ്റങ്ങളാണ്. ഇന്നു മുതല്‍ കടകള്‍ 24 മണിക്കൂറും തുറക്കാന്‍ അനുമതിയായിട്ടുണ്ട്. ഇതോടനുബന്ധിച്ച് രാത്രി ജോലിക്കാര്‍ക്ക് ആനുകൂല്യവും പ്രാബല്യത്തിലായിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ പത്ത് റിയാല്‍ ഫീസ് ഇന്ന് മുതല്‍ പ്രാബല്യത്തിലാവും. ആഭ്യന്തര വിമാനയാത്രക്കാരില്‍നിന്നാണ് ടിക്കറ്റ് നിരക്കിനൊപ്പം പത്ത് റിയാല്‍ അധികം വാങ്ങുക. ഹൈഡ്രോജനേറ്റഡ് ഭക്ഷണത്തിന് ജനുവരി ഒന്നുമുതല്‍ രാജ്യത്ത് വിലക്കേര്‍പ്പെടുത്തും.വികസനമേഖലയില്‍ വലിയ മാറ്റം ഈ വര്‍ഷമുണ്ടാകും. റിയാദ് മെട്രോ 2020ല്‍ ഓടിത്തുടങ്ങും, മെട്രോ ബസുകളും ഓടിത്തുടങ്ങും, കഅ്ബയുടെ മുറ്റത്തും ഹറം മുറ്റത്തും ഈ വര്‍ഷം കുടകള്‍ സ്ഥാപിക്കും.

ലെവിയുടെ പ്രത്യാഘാതത്തെക്കുറിച്ച പഠന റിപ്പോര്‍ട്ട് ഈ വര്‍ഷം സമര്‍പ്പിക്കും. സ്വകാര്യമേഖലയില്‍ ശമ്പളവര്‍ധന ഈ വര്‍ഷം നടപ്പിലാക്കണമെന്നാണ് തീരുമാനം.ജി ട്വന്റി ഉച്ചകോടി ഈ വര്‍ഷം സൗദിയില്‍ നടക്കും. ഹോട്ടലുകളിലും പെട്രോള്‍ പമ്ബുകളിലും വില ഡിസ്‌പ്ലേ ബോര്‍ഡുകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. സൗദിയില്‍ മെഡിക്കല്‍ സേവനങ്ങള്‍ക്ക് ഇനി ഇന്‍ഷുറന്‍സ് കാര്‍ഡ് നിര്‍ബന്ധമില്ല.മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസിയുള്ളവര്‍ക്ക് ആശുപത്രികളിലും ക്ലിനിക്കുകളിലും സേവനം ലഭിക്കുന്നതിന് സ്വദേശി തിരിച്ചറിയല്‍ കാര്‍ഡും വിദേശികളുടെ താമസരേഖയും സമര്‍പ്പിച്ചാല്‍ മതി. അഴിമതിക്കാരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സമ്ബൂര്‍ണ സംരക്ഷണം നല്‍കുന്ന സുപ്രധാന നിയമം ശൂറ കൗണ്‍സില്‍ പാസാക്കിയിട്ടുണ്ട്.

രഹസ്യവിവരം നല്‍കുന്നവര്‍ക്കുപുറമെ ഇരകളെയും സാക്ഷികളെയും സംരക്ഷിക്കുന്നതാണ് നിയമം. സൗദിയിലെത്തുന്ന വിദേശികളായ ഉംറ തീര്‍ഥാടകര്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രാബല്യത്തിലായി. ഹജ്ജ് ഉംറ മന്ത്രാലയം, തവുനിയ ഇന്‍ഷുറന്‍സ് കമ്ബനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സൗദിയില്‍ പ്രീമിയം ഇഖാമ സ്വന്തമാക്കിയവര്‍ക്ക് ഈ വര്‍ഷം മുതല്‍ സൗദി സ്വദേശികളുടെ ഭൂരിഭാഗം ആനുകൂല്യങ്ങളോടെ സൗദിയില്‍ താമസിക്കാം.സ്‌പോണ്‍സറുടെ ആവശ്യമില്ലാത്ത പ്രത്യേക താമസരേഖയാണ് പുതുതായി പ്രഖ്യാപിച്ച പ്രിവിലേജ് ഇഖാമകള്‍. നേരത്തേ ടൂറിസം വിസയുടെ ഭാഗമായി കുറഞ്ഞ രാജ്യങ്ങള്‍ക്കാണ് ഇ-വിസ ലഭ്യമാക്കിയത്. ഇത് കൂടുതല്‍ രാജ്യങ്ങള്‍ക്ക് ഘട്ടംഘട്ടമായി ഈ വര്‍ഷം അനുവദിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button