Latest NewsNews

യാത്രക്കാരുടെ ലഗേജുകള്‍ ദുബായില്‍ മറന്നുവച്ച് പാക് വിമാനങ്ങള്‍

ദുബായ്•തങ്ങളുടെ ലഗേജുകള്‍ ദുബായില്‍ ഉപേക്ഷിച്ച് പറന്ന പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിനെതിരെ കോപാകുലരായി യാത്രക്കാര്‍. കഴിഞ്ഞ ദിവസം ദുബായില്‍ നിന്നും പാകിസ്ഥാനിലേക്ക് മറന്ന രണ്ട് പി.ഐ.എ വിമാനങ്ങളാണ് ലഗേജുകള്‍ ദുബായില്‍ മറന്നുവച്ചത്.

യാത്രക്കാരുടെ ലഗേജ് ഇല്ലാതെ ഇസ്ലാമാബാദിലേക്കും പെഷവാറിലേക്കും രണ്ട് പി‌എ‌എ വിമാനങ്ങൾ പറന്നുയർന്നതായി എ‌ആർ‌വൈ ന്യൂസ് റിപ്പോർട്ട് ചെയ്തു.

ദുബായിൽ നിന്ന് ഇസ്ലാമാബാദിലേക്കുള്ള പി.കെ -218, അൽ ഐനിൽ നിന്ന് പെഷവാറിലേക്കുള്ള പി.കെ -256 എന്നീ രണ്ട് വിമാനങ്ങളാണ് യാത്രക്കാരുടെ ലഗേജ് കയറ്റാൻ മറന്നതെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് യാത്രക്കാർ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി കൗണ്ടണ്ടറിന് മുന്നിൽ പ്രതിഷേധിക്കുകയും ഡെപ്യൂട്ടി ടെർമിനൽ മാനേജർ ഇടപെടുകയും ചെയ്തു.

എന്നാൽ പ്രകോപിതരായ യാത്രക്കാരെ സമാധാനിപ്പിക്കാൻ കഴിഞ്ഞില്ലെന്നും എയർപോർട്ട് സുരക്ഷാ സംഘത്തെ വിളിച്ചതായും വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button