UAELatest NewsNews

അബുദാബിയിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സന്തോഷിക്കാം : പുതിയ ശമ്പള സ്കെയില്‍ പ്രഖ്യാപിച്ചു

അബുദാബി: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സന്തോഷിക്കാം. പുതിയ ശമ്പള സ്കെയില്‍ അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ അടിസ്ഥാന ശമ്പളം കണക്കിലെടുത്തായിരുന്നു പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നിജപ്പെടുത്തിയിരുന്നതെങ്കിൽ ഇനി മൊത്ത ശമ്പളത്തിന്റെ 80 ശതമാനത്തോളം കണക്കാക്കിയാകും  പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തീരുമാനിക്കുക. സര്‍ക്കാര്‍ ജീവനക്കാരുടെ വേതനത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പരിഷ്കരണം.

Also read : 2019 ലെ ഏറ്റവും ശ്രദ്ധേയമായ അറബ് നേതാക്കളുടെ പട്ടികയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഒന്നാമത്

ഇത് പൗരന്മാരുടെ ജീവതനിലവാരവും സാമ്പത്തിക സുരക്ഷിതത്വവും വര്‍ദ്ധിപ്പിക്കുമെന്ന് പ്രസ്താവനയിലൂടെ പറയുന്നു. ജീവനക്കാര്‍ക്ക് സര്‍വീസ് കാലയളവിലും അതിന് ശേഷവും ഉയര്‍ന്ന ജീവിത നിലവാരം ഉറപ്പുവരുത്തുകയെന്ന ഭരണ നേതൃത്വത്തിന്റെ ലക്ഷ്യം പൂര്‍ത്തികരിക്കുക കൂടിയാണ്  തീരുമാനം. മൊത്ത ശമ്പളത്തില്‍ വര്‍ദ്ധനവുണ്ടാകില്ലെങ്കിലും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സ്കെയിലുകളിലും ഗ്രേഡിങ് സംവിധാനത്തിലും അലവന്‍സുകളിലുമാണ് മാറ്റം വരിക. ഗുണനിലവാരവും സുതാര്യതയും ഉറപ്പുവരുത്തുന്നതിനൊപ്പം മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നവര്‍ക്ക് സ്ഥാനക്കയറ്റം ഉറപ്പുവരുത്താനും പുതിയ സംവിധാനം ലക്ഷ്യമിടുന്നതായും എക്സിക്യൂട്ടീവ് കൗണ്‍സില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button