Latest NewsNewsIndia

ഉത്തര്‍പ്രദേശില്‍ എസ്‌ഐ കോണ്‍സ്റ്റബിളിന്റെ കാര്‍ മോഷ്ടിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍സ്റ്റബിളിന്റെ  കാര്‍ മോഷ്ടിച്ച എസ്‌ഐയെ മൊറാദാബാദില്‍ പൊലീസ് അറസ്റ്റ് ചെയ്തു. സച്ചിന്‍ ദയാല്‍ എന്ന പൊലീസ് ഓഫീസറെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. മേലുദ്യോഗസ്തരുമായി വാക്കു തര്‍ക്കം ഉണ്ടായതിനെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലിരിക്കെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മോഷണം പൊലീസ് തടയുന്നതിനിടെ ഇയാള്‍ക്ക് അപകടം സംഭവിച്ചിരുന്നു. പിന്നീട് സച്ചിനെ അറസ്റ്റ് ചെയ്യുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

താന്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും അത്തരക്കാര്‍ ഇതുപോലെയൊക്കെ ചെയ്യുമെന്നുമായിരുന്നു എസ്‌ഐ പറയുന്നത്. കേസില്‍ അന്വഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button