Latest NewsNewsInternational

തലയുള്ളതും ഇല്ലാത്തതുമായ മൃതദേഹങ്ങളുമായി തീരത്ത് വീണ്ടും പ്രേത ബോട്ട്; ബോട്ട് തീരത്ത് എങ്ങിനെയെത്തിയെന്ന് ദുരൂഹത

ടോക്കിയോ: തലയുള്ളതും ഇല്ലാത്തതുമായ മൃതദേഹങ്ങളുമായി തീരത്ത് വീണ്ടും പ്രേത ബോട്ട്, ബോട്ട് തീരത്ത് എങ്ങിനെയെത്തിയെന്ന് ദുരൂഹത. ചീഞ്ഞളിഞ്ഞ ഏഴു മൃതദേഹങ്ങളുമായാണ് ഇത്തവണ പ്രേതബോട്ട് ജപ്പാന്‍ തീരത്ത് എത്തിയത്. വടക്കന്‍ ജപ്പാനിലെ സഡോ ദ്വീപില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബോട്ട് പ്രത്യക്ഷപ്പെട്ടത്. മൃതദേഹങ്ങളെല്ലാം പുരുഷന്മാരുടെതാണെന്നാണ് വിവരം. തലകളുള്ള മൂന്ന് മൃതദേഹങ്ങളും തലകളില്ലാത്ത രണ്ട് മൃതദേഹങ്ങളും രണ്ട് തലകളുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. മൃതദേഹങ്ങളും തലകളും ഒരേ ആളുകളുടേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചില്ല. അതിനാലാണ് ഇത് ഏഴ് മൃതദേഹങ്ങളായി കണക്കാക്കിയത്.

Read More : ഉത്തരകൊറിയന്‍ വിഷയത്തിൽ അമേരിക്കയുടെ നിലപാട് ഏകപക്ഷീയമായിരുന്നു; കിം ജോങ് ഉന്‍

ബോട്ടില്‍ നിന്നും കൊറിയന്‍ ഭാഷയിലുള്ള വസ്തുക്കള്‍ കണ്ടെത്തിയതിനാലാണ് ബോട്ട് വടക്കന്‍ കൊറിയയില്‍ നിന്നുള്ളതാണെന്ന സംശയം ഉയര്‍ത്തിയത്. ബോട്ടുകള്‍ കണ്ടെത്തിയ പ്രദേശം ഉത്തരകൊറിയക്ക് അഭിമുഖമാണ്. അതിനാല്‍ തന്നെ ബോട്ട് ഉത്തര കൊറിയയുടെതാണെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജപ്പാന്‍ തീരത്തടിഞ്ഞ പ്രേത ബോട്ടുകളില്‍ ഭൂരിഭാഗവും ഉത്തരകൊറിയയില്‍ നിന്നാണെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.

ജാപ്പനീസ് മാധ്യമങ്ങള്‍ ‘പ്രേത ബോട്ടുകള്‍’ എന്ന് വിളിക്കുന്ന ഇത്തരം ബോട്ടുകള്‍ സമീപ വര്‍ഷങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. ഓരോ വര്‍ഷവും ഇത്തരത്തിലുള്ള നൂറ് കണക്കിന് ബോട്ടുകളാണ് ജപ്പാന്‍ തീരത്ത് വന്നടിയുന്നത്. പലപ്പോഴും ബോട്ടുകളില്‍ ആരും ജീവനോടെ അവശേഷിക്കാറില്ല. കടലിലൂടെ ഒഴുകി നടന്ന് ദിവസങ്ങള്‍ക്ക് ശേഷം തീരത്തടിയുന്നതിനാല്‍ മൃതശരീരങ്ങള്‍ പലതും ചീഞ്ഞളിഞ്ഞ നിലയിലുമായിരിക്കും.

അന്വേഷണ ഉദ്യോഗസ്ഥരും രാജ്യാന്തര മാധ്യമങ്ങളുടേയും നിഗമനം ഇങ്ങനെ, വടക്കന്‍ കൊറിയയില്‍ നിന്ന് രാജ്യം വിടുന്നവര്‍ തിരഞ്ഞെടുക്കുന്നത് രാജ്യത്തിന്റെ കിഴക്കന്‍ തീരമാണ്. പക്ഷേ രാജ്യം വിടുന്നവര്‍ പലപ്പോഴും തീരസംരക്ഷണ സേനയുടെ പിടിയില്‍പെടും. ഇവരുടെ കഴുത്തുവെട്ടി കൊന്നുകളയുന്നതാണ് കിമ്മിന്റെ സൈന്യം സാധാരണ ചെയ്യുക. അല്ലെങ്കില്‍ കടലില്‍ മുക്കിക്കൊല്ലും. ഇങ്ങനെ ചെയ്തതിനു ശേഷം ബോട്ടുകളില്‍ കയറ്റി ഉള്‍ക്കടലിലേയ്ക്ക് തള്ളിവിടുകയാണ്. ഈത്തരത്തിലുള്ള ബോട്ടുകളാകാം ജപ്പാന്‍ തീരത്ത് എത്തുന്നതെന്നാണ് നിഗമനം

shortlink

Related Articles

Post Your Comments

Related Articles


Back to top button