Latest NewsKeralaNews

പള്ളി തര്‍ക്കത്തിന്റെ പേരില്‍ മൃതദേഹങ്ങള്‍ കല്ലറയില്‍ അടക്കം ചെയ്യാന്‍ ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഓര്‍ത്തഡോക്സ്-യാക്കോബായ സഭാതര്‍ക്കത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍. പള്ളി തര്‍ക്കത്തിന്റെ പേരില്‍ മൃതദേഹങ്ങള്‍ കല്ലറയില്‍ അടക്കം ചെയ്യുന്നതിന് തടസ്സം സൃഷ്ടിക്കാതിരിക്കാന്‍ പുതിയ ഒര്‍ഡിനന്‍സുമായി മുന്നേട്ട് പോവുകയാണ് സര്‍ക്കാര്‍. മന്ത്രിസഭായോഗം ഇതിന് അനുമതിയും നല്‍കി.

ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനമെടുത്തത.കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ മൃതദേഹം അടക്കം ചെയ്യാം. ഇതിന് നിയമ പ്രാബല്യമുണ്ടാകും. പ്രാര്‍ത്ഥനയും മറ്റ് ചടങ്ങുകളും പുറത്ത് നടത്താം. മൃതദേഹം അടക്കം ചെയ്യാന്‍ തര്‍ക്കങ്ങള്‍ തടസ്സമാകരുത്.തുടങ്ങിയ കാര്യങ്ങളാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്.

പള്ളിത്തര്‍ക്കത്തെത്തുടര്‍ന്ന് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പലയിടങ്ങളിലും പൊലീസ്, കോടതി ഇടപെടലുകളും മൃതദേഹം സംസ്‌കരിക്കുന്നതിന് വേണ്ടി വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍.

സഭാ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി വന്ന സുപ്രീംകോടതി വിധി വന്നതിന് ശേഷം സംസ്ഥാനത്ത് മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കം പല പള്ളികളിലുമുണ്ടായി.അടിയന്തര ഇടപെടല്‍ വേണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം നിര്‍ദേശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ നിയമനിര്‍മാണം നടത്താനൊരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button