Latest NewsNewsIndia

അയോധ്യയിൽ മസ്ജിദ് പണിയാൻ മുസ്ലീം സംഘടനകൾ സമ്മതിക്കുമോ? മസ്ജിദിന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചു സ്ഥലങ്ങളുടെ പട്ടിക കൈമാറി

ന്യൂഡൽഹി: അയോധ്യയിൽ മസ്ജിദ് പണിയാൻ മുസ്ലീം സംഘടനകൾ സമ്മതിക്കുമോ? എന്നാണ് അയോധ്യയിൽ ചിലർ ചോദിക്കുന്നത്. അയോധ്യയിൽ മാത്രമല്ല ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും ഇതേ ചോദ്യം ചോദിക്കുന്നു. എന്തായാലും മസ്ജിദ് നിർമ്മിക്കാൻ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചു സ്ഥലങ്ങളുടെ പട്ടിക കൈമാറി.

സുപ്രീംകോടതി വിധിപ്രകാരമാണ് മസ്ജിദ് നിർമിക്കുന്നതിന് 5 സ്ഥലങ്ങൾ ജില്ലാ ഭരണകൂടം കണ്ടെത്തി നൽകിയത്. അയോധ്യ നഗരത്തിന്റെ ദക്ഷിണ, പൂർവ ഭാഗങ്ങളിൽ ഫൈസാബാദ് റോഡ്, ബസ്തി റോഡ്, സുൽത്താൻപുർ റോഡ്, ഗൊരഖ്പുർ റോഡ് എന്നിവിടങ്ങളിലാണിവ. എന്നാൽ പള്ളി പണിയുന്നതിനോട് തങ്ങൾക്ക് യോജിപ്പില്ലെന്ന് മുസ്ലീം വ്യക്തി നിയമ ബോർഡ് വ്യക്തമാക്കി. അതേസമയം, സ്ഥലങ്ങളെക്കുറിച്ച് സുന്നി വഖഫ് ബോർഡ് പ്രതികരിച്ചിട്ടില്ല. അയോധ്യ തീർഥാടകർ പഞ്ചകോശി (15 കിലോമീറ്റർ ചുറ്റളവിലുള്ള ക്ഷേത്രങ്ങൾ) പരിക്രമണം നടത്തുന്ന പരിധിക്കു പുറത്താണിത്.

അഞ്ചേക്കര്‍ വരുന്ന അഞ്ച് പ്ലോട്ടുകളാണ് പള്ളി നിര്‍മ്മാണത്തിനായി സുന്നി വഖഫ് ബോര്‍ഡിന് വിട്ടുനല്‍കാന്‍ വേണ്ടി സര്‍ക്കാര്‍ പരിഗണിക്കുന്നത്. ബാബറി മസ്ജിദ് നിന്നിരുന്നത് അടക്കമുള്ള 2.77 ഏക്കര്‍ ഭൂമി, ഹിന്ദു ക്ഷേത്ര നിര്‍മ്മാണത്തിനായി വിട്ടുനല്‍കാനും മുസ്ലീങ്ങള്‍ക്ക് പള്ളി നിര്‍മ്മിക്കാന്‍ അയോധ്യയില്‍ അനുയോജ്യമായ അഞ്ച് ഏക്കര്‍ ഭൂമി നല്‍കാനുമാണ് സുപ്രീം കോടതി വിധി പറഞ്ഞത്. അയോധ്യയിലൂടെ കടന്നുപോകുന്ന ദേശീയപാതകള്‍ക്ക് സമീപമാണ് പള്ളിക്കായി സര്‍ക്കാര്‍ ഭൂമികള്‍ കണ്ടെത്തിയിരിക്കുന്നത്.

ALSO READ: അയോദ്ധ്യ വിധി പ്രസ്താവിച്ച ഭരണ ഘടന ബഞ്ചിലുള്ള ജഡ്ജി അബ്ദുൾ നസീറിന് വധഭീഷണി

അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ്, ബാബറി മസ്ജിദ് കർമസമിതി, ജാമിയത്ത് ഉലമ ഇ ഹിന്ദ് എന്നിവ പള്ളിക്കായി അഞ്ചേക്കർ എന്ന നിർദേശം തള്ളിയതാണ്. ഭൂമി സ്വീകരിക്കണോ എന്ന കാര്യത്തിൽ സുന്നി സെൻട്രൽ വഖഫ് ബോർഡ് ഇനിയും തീരുമാനമെടുത്തിട്ടില്ല. അതിനിടെയാണ് യോഗി സർക്കാർ പള്ളിക്കായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button