Latest NewsIndiaNews

പൗരത്വ ഭേദഗതി നിയമത്തിന്റെ മറവില്‍ രാജ്യത്തെ വ്യാപക ആക്രമണത്തിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് : സംഘടനയുടെ കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിന്റെ മറവില്‍ രാജ്യത്തെ വ്യാപക ആക്രമണത്തിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് , സംഘടനയുടെ കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുപിയില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ടിനെ (പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ) ഉത്തര്‍പ്രദേശില്‍ നിരോധിക്കാനൊരുങ്ങുന്നു. ഇത് സംബന്ധിച്ച് യുപി സര്‍ക്കാര്‍ കേന്ദ്ര ആഭ്യനന്തരമന്ത്രാലയത്തിന് കത്തെഴുതി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുപിയില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് പോപ്പുലര്‍ ഫ്രണ്ടിനെ (പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ) നിരോധിക്കാന്‍ തയാറെടുക്കുന്നത്.

Read More : യു.പിയില്‍ 62 പേര്‍ അറസ്‌റ്റില്‍; 3000 പേര്‍ക്കു നോട്ടീസ്‌, സമൂഹമാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങള്‍ പരത്തിയവർ അറസ്റ്റിൽ

സംഘടനയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചതായി യുപി ഡിജിപി ഒ.പി.സിംഗ് അറിയിച്ചു. ഡിസംബര്‍ 19ന് യുപിയില്‍ നടന്ന വിവിധ അക്രമ സംഭവങ്ങളില്‍ സംഘടനയുടെ പങ്ക് വ്യക്തമായ സ്ഥിതിക്കാണ് ഈ നിലപാട് എന്നാണ് യുപി സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.സിമിയുടെ മറ്റൊരു രൂപമാണ് പിഎഫ്ഐയെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.

നേരത്തെ തന്നെ യുപിയില്‍ സിഎഎ സംബന്ധിച്ച നടത്തിയ പ്രക്ഷോഭങ്ങളുടെ പേരില്‍ പിഎഫ്ഐ യുപി സംസ്ഥാന പ്രസിഡന്റ് വസീം അഹമ്മദ് അടക്കം മൂന്നുപേരെ യുപി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button