Latest NewsNewsIndia

വോട്ടര്‍ ഐ.ഡി. കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര നിയമ മന്ത്രാലയം

ന്യൂഡല്‍ഹി: വോട്ടര്‍ ഐ.ഡി. കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര നിയമ മന്ത്രാലയം. ഇരട്ടവോട്ടുകള്‍ ഒഴിവാക്കി വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായാണ് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാന്‍ നിയമ മന്ത്രാലയം പരിഗണിച്ചിരിക്കുന്നത്.

വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തങ്ങള്‍ക്കനുകൂലമായി വോട്ടര്‍പ്പട്ടികയില്‍ നടത്തിയിട്ടുള്ള ക്രമക്കേടുകളടക്കം ഇല്ലാതാക്കാന്‍ തിരഞ്ഞെടുപ്പുകമ്മിഷനാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. വോട്ടര്‍ ഐ.ഡി. കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള നിര്‍ദേശം തിരഞ്ഞെടുപ്പുകമ്മിഷന്‍ നേരത്തെയും മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന 2015-ലെ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.

പിന്നീട് ഇതിനായി ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ആഗസ്റ്റില്‍ തിരഞ്ഞെടുപ്പുകമ്മിഷന്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്. സുപ്രീംകോടതി വിധി നിലവിലുള്ളതിനാല്‍ നിയമനിര്‍മാണത്തിലൂടെയല്ലാതെ ആധാര്‍നമ്പര്‍ വ്യക്തികളില്‍നിന്ന് നിര്‍ബന്ധപൂര്‍വം ആവശ്യപ്പെടാനാവില്ല.

123 കോടിയോളം പേര്‍ക്ക് ഇതുവരെ ആധാര്‍ കാര്‍ഡ് വിതരണംചെയ്തിട്ടുണ്ട്. ആധാര്‍ ലഭിച്ചവരില്‍ 35 കോടി പേര്‍ 18 വയസ്സില്‍ താഴെയുള്ളവരാണ്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 90 കോടിയോളം വോട്ടര്‍മാരാണ് പട്ടികയിലുണ്ടായിരുന്നത്. ഇവര്‍ക്കെല്ലാം ആധാര്‍ ഉണ്ടെന്നാണ് കമ്മീഷന്‍ വിലയിരുത്തിയിരിക്കുന്നത്്. എന്നാല്‍ ജനസംഖ്യ 133 കോടിയിലെത്തിയാതാണ് അനൗദ്യോദിക കണക്ക്. ഇത് പ്രകാരം രാജ്യത്ത് ഇനിയും 10 കോടിയോളം ജനങ്ങള്‍ക്ക് ആധാര്‍ ലഭിക്കാനുണ്ട്. വോട്ടര്‍ പട്ടികയും ആധാറും തമ്മില്‍ ബന്ധിപ്പിക്കാന്‍ ഇതെരു പ്രശ്‌നമായേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button