Latest NewsKeralaNews

സിപിഎം മെമ്പര്‍മാര്‍ എതിര്‍ത്തതോടെ അയ്ഷ റെന്നയെ പ്രതിഷേധ പരിപാടിയില്‍ നിന്ന് ഒഴിവാക്കി വാഴക്കാട് പഞ്ചായത്ത്

മലപ്പുറം: മലപ്പുറം വാഴക്കാട് പഞ്ചായത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തുന്ന സംയുക്ത പ്രതിഷേധത്തില്‍ നിന്ന അയ്ഷ റെന്നയെ ഒഴിവാക്കി.സിപിഎം മെമ്പര്‍മാര്‍ എതിര്‍ത്തതോടെയാണ് അയ്ഷ റെന്നയെ പ്രതിഷേധ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയത്. ഇവിടെ പഞ്ചായത്ത് ഭരണം യുഡിഎഫിന്റെ കയ്യിലാണ്.

അയ്ഷ റെന്ന പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചതിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു. മലപ്പുറം കൊണ്ടോട്ടിയില്‍ വച്ച് നടന്ന പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെയാണ് അയ്ഷയുടെ പ്രസംഗം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞത്.

കേരളത്തില്‍ പൗരത്വ നിയമഭേദഗതിക്ക് എതിരെ ഡിസംബര്‍ 17-ന് നടത്തിയ ഹര്‍ത്താലില്‍ പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുത്ത പിണറായി വിജയന്‍ സര്‍ക്കാരിന്റെ നടപടിയെ അപലപിക്കുന്നു’ എന്ന് അയ്ഷ റെന്ന പ്രസംഗത്തിനിടെ പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇതിന് പിന്നാലെ വലിയ പ്രതിഷേധം സിപിഎം പ്രവര്‍ത്തകര്‍ സദസ്സില്‍ നിന്ന് ഉയര്‍ത്തി. അയ്ഷയെ സിപിഎം പ്രവര്‍ത്തകര്‍ വേദിയില്‍ കയറി തടഞ്ഞു. അയ്ഷ മാപ്പ് പറയണമെന്നായിരുന്നു ഇവരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button