Latest NewsUAENewsGulf

യുഎഇയിൽ മന്ത്രവാദം നടത്തിയ വിദേശിയായ സ്ത്രീ അറസ്റ്റില്‍

അബുദാബി: യുഎഇയിൽ മന്ത്രവാദം നടത്തിയ വിദേശിയായ സ്ത്രീ അറസ്റ്റില്‍. രഹസ്യ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്. മന്ത്രവാദവും ഇതുമായ ബന്ധപ്പെട്ട ചില കര്‍മങ്ങളും നടത്തുന്നതിനിടെയാണ് സ്ത്രീ പിടിയിലാതെന്നു അബുദാബി പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഒമറാന്‍ അഹ്‍മദ് അല്‍ മസ്റൂഇ പറഞ്ഞു.

Also read : മൂന്നിടങ്ങളിൽ ഭീകരാക്രമണം : 26 പേര്‍ കൊല്ലപ്പെട്ടു

സാമൂഹിക മാധ്യമങ്ങള്‍ വഴി ഇടപാടുകാരുമായി ബന്ധപ്പെട്ട ശേഷം തന്റെ ഫ്ലാറ്റില്‍ വെച്ച് മന്ത്രാവാദം നടത്തുന്നതായിരുന്നു രീതി. തനിക്ക് കുടുംബപ്രശ്നങ്ങളും മാനസിക പ്രശ്നങ്ങളും ഇത്തരം കര്‍മങ്ങളിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നും തിന് ആളുകളില്‍ നിന്ന് പണം വാങ്ങിയിരുന്നതായും ഇവര്‍ പോലീസിനോട് പറഞ്ഞു.അതേസമയം ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇത്തരക്കാരെ പിടികൂടാന്‍ പൊതുജനങ്ങള്‍ പൊലീസുമായി സഹകരിക്കണമെന്നും അധികൃതർ നിർദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button