KeralaLatest NewsNews

റെക്കോര്‍ഡ് വരുമാനവുമായി കെഎസ്ആര്‍ടിസി : 16 കോടിയുടെ വരുമാനത്തിനു പിന്നില്‍ ഈ ഒരു കാരണം

തിരുവനന്തപുരം: നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തിയിരുന്ന കെഎസ്ആര്‍ടിസിയ്ക്ക് തത്ക്കാലം പിടിച്ചു നില്‍ക്കാനുള്ള ആശ്വാസമായി റെക്കോര്‍ഡ് വരുമാനം. ഇക്കഴിഞ്ഞ ഡിസംബറില്‍ 16 കോടിയുടെ അധിക വരുമാനമാണ് ഉണ്ടായത്. ശബരിമല സീസണിന്റെ പിന്‍ബലത്തിലാണ് വരുമാനത്തില്‍ കോര്‍പറേഷന്‍ റെക്കോര്‍ഡിട്ടത്.

Read Also : ടോമിന്‍.ജെ.തച്ചങ്കരിയ്‌ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരിം : കെഎസ്ആര്‍ടിസിയിലെ ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് തച്ചങ്കരി

2019ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 15.42 കോടി രൂപയുടെ വരുമാന വര്‍ധനയും ഉണ്ടായി. 213.28 കോടി രൂപയാണു കഴിഞ്ഞ ഡിസംബറില്‍ മാത്രം കെഎസ്ആര്‍ടിസി നേടിയത്. 2019 ല്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചതും ഡിസംബറില്‍ തന്നെ.

മെയില്‍ 200 കോടി രൂപ വരെ വരുമാനം നേടിയിരുന്നു. 2018 ഡിസംബറില്‍ 198.01 കോടിയായിരുന്നു വരുമാനം. ആകെ വരുമാനം 2018 ല്‍ 2256.58 കോടി ലഭിച്ച സ്ഥാനത്ത് 2019ല്‍ 2272 കോടി രൂപയായി.

Related Articles

Post Your Comments


Back to top button