Latest NewsHealth & Fitness

ഇനി ഒന്നുറങ്ങിയിട്ടു മതി ബാക്കി പണി; പുതിയ കണ്ടെത്തല്‍ ഇങ്ങനെ

ജോലി സമയത്ത് പകല്‍ അല്പമൊന്ന് മയങ്ങുന്നത് ആരെങ്കിലും ഒന്ന് കണ്ടാല്‍ മതി കുഴിമടിയെന്ന് മുദ്ര കുത്തപ്പെടാന്‍. അങ്ങനെ കുഴിമടിയന്മാരായി മുദ്രകുത്തപ്പെട്ടവര്‍ക്കും ആരെങ്കിലും കണ്ടാല്‍ എന്ത് വിചാരിക്കുമെന്ന് കരുതി എത്ര ഉറക്കം വന്നാലും ക്ഷീണം വന്നാലും കഷ്ടപെട്ടിരുന്ന ജോലി പൂര്‍ത്തിയാക്കാന്‍ വിഷമിക്കുന്നവര്‍ക്കും ഒരു സന്തോഷ വാര്‍ത്ത. യുകെയിലെ ബ്രിസ്റ്റോള്‍ സര്‍വകലാശാല ഗവേഷകര്‍ ഈ ചെറിയ മയക്കത്തെക്കുറിച്ചുള്ള ധാരണകള്‍ പാടെ തിരുത്തുന്നു. പകല്‍ ജോലി സമയത്താണെങ്കിലും ചെറുതായെങ്കിലും ഒന്ന് മയങ്ങിയാല്‍ ജോലിയുടെ മികവ് കൂട്ടാനും ബുദ്ധിമുട്ടുള്ള കാര്യങ്ങളില്‍ പോലും അനായാസം തീരുമാനമെടുക്കാനും സാധിക്കുമെന്നാണ് ബ്രിസ്റ്റോള്‍ സര്‍വകലാശാല ഗവേഷകരുടെ പുതിയ കണ്ടെത്തല്‍.

പല പ്രായത്തിലുള്ള ആരോഗ്യവാന്മാരായ പതിനാറുപേരെ തിരഞ്ഞെടുത്തതായിരുന്നു പരീക്ഷണം. ഇവര്‍ക്കു രണ്ടു ടാസ്‌കുകള്‍ നല്‍കി. സ്‌ക്രീനില്‍ ചുവപ്പും നീലയും ചതുരങ്ങള്‍ കാണുമ്പോള്‍ പ്രതികരിക്കാന്‍ പതിനാറുപേരോടും ആവശ്യപ്പെട്ടു. ഉണര്‍ന്നിരിക്കുമ്പോളും 90 മിനിറ്റ് ഉറങ്ങിയ ശേഷവും ടാസ്‌ക് ചെയ്തു. ഉറക്കത്തിനു മുന്‍പും ശേഷവുമുള്ള തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ ഇലക്ട്രോ എന്‍സെഫലോഗ്രാം (EEG) ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു.

ഉറങ്ങുമ്പോള്‍ വിവരങ്ങളെ തലച്ചോര്‍ വളരെവേഗം പ്രോസസ് ചെയ്യുന്നതായി കണ്ടെത്തി. ഉറങ്ങുന്ന സമയത്ത് അറിവു വര്‍ധിക്കുമെന്നും വിവരങ്ങളെ ഓര്‍മിച്ചെടുക്കാനുള്ള കഴിവു കൂടുമെന്നും നേരത്തെ തന്നെ തെളിഞ്ഞിട്ടുള്ളതാണ്. ഉണര്‍ന്നിരിക്കുന്ന സമയത്ത് നാം ആര്‍ജ്ജിക്കുന്ന വിവരം ഉറങ്ങുന്ന സമയത്ത് പ്രോസസ് ചെയ്യപ്പെടുന്നതായി സ്ലീപ്പ് റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം തെളിയിക്കുന്നു. ചെറുമയക്കങ്ങള്‍ നമ്മുടെ പ്രതികരണങ്ങളെയും മെച്ചപ്പെടുത്തുകയും കൂടൂതല്‍ ഉന്മേഷം പകരുകയും ചെയ്യുന്നു.ഇനിയിപ്പം ആരെയും പേടിക്കാതെ ജോലി സമയത്ത് ഒന്നുറങ്ങിക്കോളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button