KeralaLatest NewsNews

കല്യാണം കഴിഞ്ഞ് പുതുമണവാളന്‍ ഗള്‍ഫിലേക്ക് മടങ്ങിയതിന് പിന്നാലെ രാത്രിയില്‍ വീട്ടില്‍ ആരോ വരുന്നുവെന്ന് അയല്‍ക്കാര്‍; സംശയം തോന്നി വീട്ടുകാര്‍ ചോദ്യം ചെയ്തു: പണി പാളിയെന്ന് മനസിലായപ്പോള്‍ നവവധു ചെയ്തത്

കല്യാണം കഴിഞ്ഞ് പത്താംദിവസം നവവരന്‍ ഗള്‍ഫിലേക്ക് മടങ്ങിയതിന് പിന്നെലെയാണ് രാത്രിയില്‍ അടുത്ത വീട്ടില്‍ ആരോ വന്നുപോകുന്നതായി അയല്‍വാസികള്‍ ശ്രദ്ധിച്ചത്. ഇക്കാര്യം അവര്‍ വീട്ടുകാരെ അറിയിച്ചു. സംശയം തോന്നിയ വീട്ടുകാര്‍ 19 കാരിയായ മരുമകളെ ചോദ്യം ചെയ്തു. പണി പാളിയെന്ന് മനസിലാക്കിയ യുവതി പിറ്റേന്ന് കാമുകനൊപ്പം മുങ്ങി. 10 പവന്റെ ആഭരണങ്ങളുമായാണ് കഞ്ചാവ് കേസ് പ്രതിയായ കാമുകനൊപ്പം യുവതി സ്ഥലം കാlലിയാക്കിയത്.

തൃക്കൊടിത്താനത്താണ് സംഭവം. ആറു മാസം മുന്‍പാണ് 19കാരിയും 21കാരനായ പ്രവാസിയുമായും തമ്മിലുള്ള ആഡംബര വിവാഹം നടന്നത്. ലീവ് കുറവായിരുന്നതിനാല്‍ വിവാഹം കഴിഞ്ഞ് പത്താംനാള്‍ തന്നെ നവവരന്‍ വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങി. ഭര്‍ത്താവ് ജോലി സ്ഥലത്തേക്ക് മടങ്ങുമ്പോള്‍ യാത്രയയ്ക്കാന്‍ വിമാനത്താവളത്തിലെത്തിയ നവവധു കരഞ്ഞുകലങ്ങിയ കണ്ണുകളോടെയാണ് ഭര്‍ത്താവിനെ യാത്രയാക്കിയത്. കരഞ്ഞുകലങ്ങിയ കണ്ണുമായി നിന്ന മരുമകളെ സാന്ത്വന വാക്കുകളോടെ അമ്മായിയമ്മ ആശ്വസിപ്പിച്ചു. അവളെയും കൂട്ടി വീട്ടിലേക്ക് മടങ്ങി.

മരുമകളും അമ്മായിയമ്മയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇതിനിടെ യുവതിയുടെ പഴയ കാമുകന്‍ യുവതിയുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ആരംഭിച്ചു. ഇതോടെ യുവതിയുടെ ദു:ഖമെല്ലാം പമ്പകടന്നു. മൊബൈല്‍ ഫോണിലൂടെയുള്ള ബന്ധം പിന്നീട് രാത്രി സന്ദര്‍ശനത്തിന് വഴിമാറി. ഒരാള്‍ രാത്രിയില്‍ വീട്ടില്‍ വന്നുപോവുന്നുണ്ടെന്ന് അയല്‍വാസികളില്‍ ആരോ ആണ് അമ്മായിയമ്മയോട് പറഞ്ഞത്. പക്ഷേ, അവര്‍ ആദ്യം വിശ്വസിച്ചില്ല. പിന്നീട് രണ്ടും കല്പിച്ച് അവര്‍ മരുമകളോട് കാര്യങ്ങള്‍ തിരക്കി. അതുമിതും പറഞ്ഞ് യുവതി പിടിച്ചുനിന്നു.

എന്നാല്‍ പണിപാളിയെന്ന് മരുമകള്‍ പിറ്റേന്ന് കാമുകനൊപ്പം സ്ഥലം കാലിയാക്കി. ബന്ധുവീടുകളിലൊക്കെ അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. എന്നാല്‍, കാമുകനും കാമുകിയും സുഖമായി ജീവിക്കട്ടെയെന്നാണ് ഗള്‍ഫ് കാരനായ ഭര്‍ത്താവിന്റെ നിലപാട്. മകളെ ഇങ്ങോട്ട് കൊണ്ടുവരരുതെന്ന് യുവതിയുടെ മാതാപിതാക്കളും പൊലീസിനോട് പറഞ്ഞു. ഇതോടെ കേസിന് പുറകെ പോകാന്‍ പോലീസിനും താല്പര്യമില്ല എന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button