KeralaLatest NewsNews

പൗരത്വ നിയമ ഭേദഗതി : മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ്സിൽ വീണ്ടും പടയൊരുക്കം

തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതിയിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോണ്‍ഗ്രസില്‍ വീണ്ടും പടയൊരുക്കം. സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ പാസ്സാക്കിയ പ്രമേയം വെറും സന്ദേശം മാത്രമാണെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനക്കെതിരെയാണ് പാര്‍ട്ടിയിലെ വിമര്‍ശകര്‍ രംഗത്തെത്തിയത്. നിയമസാധുത ചോദ്യം ചെയ്ത ഗവര്‍ണ്ണറുടെ വാദങ്ങള്‍ക്ക് സമാനമായ നിലപാട് കെപിസിസി അധ്യക്ഷനും ഉന്നയിക്കുന്നുവെന്നു അവർ കുറ്റപ്പെടുത്തുന്നു. പ്രതിപക്ഷനേതാവ് തന്നെ മുന്നോട്ട് വെച്ച പ്രമേയമെന്ന ആശയത്തെ പാര്‍ട്ടി അധ്യക്ഷന്‍ ചോദ്യം ചെയ്യുന്നത് ശരിയല്ല എന്നാണ് എ-ഐ ഗ്രൂപ്പുകളുടെ വിമര്‍ശനം. അതേസമയം പത്രപരസ്യം നല്‍കി മുഖ്യമന്ത്രി സംയുക്തസമരങ്ങളുടെ നേട്ടം കൊണ്ടുപോകുന്നതിലെ എതിര്‍പ്പ് ചൂണ്ടിക്കാട്ടിയതെന്നായിരുന്നു മുല്ലപ്പള്ളിയെ അനുകൂലിക്കുന്നവർ നൽകുന്ന വിശദീകരണമെന്നാണ് റിപ്പോർട്ട്.

Also read : ആരുടെയും പൗരത്വം എടുക്കാനല്ല മറിച്ച് കൊടുക്കാനാണ് പൗരത്വ നിയമ ഭേദഗതി; പൗരത്വ വിഷയത്തില്‍ യുവാക്കള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടെന്ന് മോദി

സര്‍ക്കാരുമായി ചേര്‍ന്ന് സംയുക്തസമരത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുത്തതിൽ കടുത്ത എതിർപ്പുമായി മുല്ലപ്പള്ളി രംഗത്തെത്തിയതിന് ശേഷമാണ് നിയമസഭാ പാസ്സാക്കിയ പ്രമേയത്തിന്റെ സാധുത മുല്ലപ്പള്ളി ചോദ്യംചെയ്യുന്നത്.  സംയുക്തസമരത്തിനൊപ്പം പ്രമേയമെന്ന ആശയം പ്രതിപക്ഷനേതാവായിരുന്നു മുന്നോട്ട് വെച്ചത്.  അതിനാൽ മുല്ലപ്പള്ളിയുടെ ഈ നിലപാട് ചെന്നിത്തലയെയും പ്രതിപക്ഷത്തെയും വീണ്ടും വെട്ടിലാക്കുമ്ബോള്‍ ബിജെപിക്കൊപ്പം സിപിഎമ്മും അത് ആയുധമാക്കുമെന്നാണ് സൂചന. കൂടാതെ സിപിഎം കടന്നാക്രമിക്കുമ്ബോള്‍ പാര്‍ട്ടിയില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന ആക്ഷേപവും മുല്ലപ്പള്ളിക്കെതിരെ ഉയരുന്നുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button