Latest NewsUAENewsGulf

ദുബായിയിൽ സമൂഹമാധ്യമങ്ങളിലൂടെ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാക്കളെ പോലീസ് പിടികൂടി

ദുബായ് : സമൂഹമാധ്യമങ്ങളിലൂടെ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാക്കളെ പോലീസ് പിടികൂടി. പോലീസിന്റെ പ്രത്യേക വിഭാഗമാണ് കേസ് അന്വേഷിച്ച് മണിക്കൂറുകൾക്കകം അറബ് വംശജരായ യുവാക്കളെയാണ് അറസ്റ്റ് ചെയ്തത്. ഇവർ പ്രചരിപ്പിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്നു നീക്കം ചെയ്തെന്നും ലഹരി ഉപയോഗം തടയാൻ രക്ഷിതാക്കൾ കനത്ത ജാഗ്രത പുലർത്തണമെന്നും  ദുബായ് പൊലീസ് ലഹരി പ്രതിരോധ വകുപ്പ് ആക്റ്റിങ് ഡയറക്ടർ കേണൽ ഖാലിദ് അലി അറിയിച്ചു.

Also read : അമേരിക്ക ഇറാൻ പ്രശ്‍നം: സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കാനുള്ള ഒരേയൊരു വഴി ചര്‍ച്ചകളാണെന്ന് ഖത്തര്‍ ഭരണാധികാരി

ലഹരിയുമായി ബന്ധപ്പെട്ട കേസുകളിൽ കടുത്ത ശിക്ഷ ലഭിക്കുമെന്നും സമൂഹമധ്യമങ്ങൾ ലഹരി മരുന്ന്‌ വിപണനത്തിനും പരസ്യത്തിനും ഉപയോഗിക്കുന്നവർക്ക് തടവും പത്ത് ലക്ഷം ദിർഹമിൽ കൂടാത്ത തുകയും പിഴശിക്ഷ ലഭിക്കുമെന്നും ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button