Latest NewsNewsQatar

അമേരിക്ക ഇറാൻ പ്രശ്‍നം: സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കാനുള്ള ഒരേയൊരു വഴി ചര്‍ച്ചകളാണെന്ന് ഖത്തര്‍ ഭരണാധികാരി

ടെഹ്റാന്‍: അമേരിക്ക ഇറാൻ പ്രശ്‍നം കൂടുതൽ സങ്കീർണമാകുമ്പോൾ നിർദ്ദേശവുമായി ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കാനുള്ള ഒരേയൊരു വഴി ചര്‍ച്ചകളാണെന്ന് ഖത്തര്‍ ഭരണാധികാരി വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാനിലെത്തിയ ഷെയ്ഖ് തമീം ഇറാന്‍ പ്രസിഡന്‍റ് ഹസ്സന്‍ റൂഹാനിയുമായി കൂടിക്കാഴ്‍ച നടത്തി. ഖാസിം സുലൈമാനിയുടെ വധത്തിന് പിന്നാലെ യുഎസ് -ഇറാന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ഖത്തര്‍ അമീറിന്‍റെ സന്ദര്‍ശനം.

പ്രസിഡന്‍റ് ഹസ്സന്‍ റൂഹാനിയെ കൂടാതെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയും മറ്റ് മുതിര്‍ന്ന നേതാക്കളെയും ഷെയ്ഖ് തമീം കാണും.സംഘര്‍ഷം കൂട്ടുന്ന തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യാതിരിക്കുകയാണ് പശ്ചിമേഷ്യയിലെ പ്രശ്‍നങ്ങള്‍ക്ക് പരിഹാരമെന്ന് റൂഹാനിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഷെയ്ഖ് തമീം പറഞ്ഞു. ഇക്കാര്യത്തില്‍ ഇറാന്‍ ഖത്തറിനോട് യോജിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യ നിര്‍ണായകമായ ഘട്ടത്തിലായിരിക്കുമ്പോഴാണ് ഈ സന്ദര്‍ശനം. വിശദമായ ചര്‍ച്ചകള്‍ നടത്താതെ ഒരു പ്രശ്‍നവും പരിഹരിക്കപ്പെടുകയില്ലെന്ന് ഷെയ്ഖ് തമീം ഓര്‍മിപ്പിച്ചു. എല്ലാവരുമായുള്ള സംഭഷണങ്ങളിലൂടെ മാത്രമെ മേഖലയില്‍ സമാധാനം കൊണ്ടുവരാനാകൂ എന്ന് ഇറാന്‍ നേതാക്കള്‍ അംഗീകരിച്ചിട്ടുണ്ട്.- ഷെയ്ഖ് തമീം റൂഹാനിയുമായുള്ള കൂടിക്കാഴ്‍ചയ്ക്ക് ശേഷം പറഞ്ഞു.

ALSO READ: ട്രംപിനെ പാഠം പഠിപ്പിക്കാൻ വീണ്ടും ഇറാൻ; ഇറാഖിലെ യുഎസ് സൈനികത്താവളത്തിന് നേരേ റോക്കറ്റ് ആക്രമണം

മേഖലയില്‍ ഇറാനുമായും യുഎസുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. ജനുവരി മൂന്നിന് ബാഗ്‍ദാദില്‍ നടന്ന യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‍സ് കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് ശേഷം ഇറാന്‍ സന്ദര്‍ശിക്കുന്ന ആദ്യ വിദേശ നേതാവാണ് ഷെയ്ഖ് തമീം.

shortlink

Related Articles

Post Your Comments

Related Articles


Back to top button