Latest NewsFootballNewsSports

യുവസ്‌ട്രൈക്കറുടെ കരാറു നീട്ടി ബാംഗ്ലൂര്‍ എഫ്‌സി

ബാംഗ്ലൂര്‍ എഫ് സിയുടെ യുവതാരം എഡ്മുണ്ട് ലാല്‍റിണ്ടിക ക്ലബിനായി പുതിയ കരാര്‍ ഒപ്പുവെച്ചു. 2022 വരെ നീളുന്ന പുതിയ കരാറിലാണ് 20കാരനായ സ്‌െ്രെടക്കര്‍ ഒപ്പുവെച്ചത്. 2017ലായിരുന്നു താരം ബാംഗ്ലൂര്‍ എഫ് സിയില്‍ എത്തിയത്. അടുത്തിടെ കഴിഞ്ഞ ബാംഗ്ലൂര്‍ സൂപ്പര്‍ ഡിവിഷനില്‍ ബാംഗ്ലൂര്‍ എഫ് സിക്കു വേണ്ടി ഗംഭീര പ്രകടനം തന്നെ നടത്താന്‍ ലാല്‍റിണ്ടികയ്ക്ക് ആയിരുന്നു.

ഇതിനോടകം തന്നെ ബാംഗ്ലൂരുവിനായി ഏഴോളം ഐ എസ് എല്‍ മത്സരങ്ങളും എഡ്മുണ്ട് കളിച്ചിട്ടുണ്ട്. പുതിയ കരാര്‍ ഒപ്പുവെച്ച താരത്തെ ഈ സീസണ്‍ അവസാനം വരെ ഈസ്റ്റ് ബംഗാളിലേക്ക് ലോണില്‍ അയക്കാനും ബാംഗ്ലൂര്‍ എഫ് സി തീരുമാനിച്ചിട്ടുണ്ട്.

Tags

Post Your Comments


Back to top button
Close
Close