KeralaLatest NewsNews

ഗവര്‍ണര്‍ ആരിഫ് മുഹമ്മദും സര്‍ക്കാരും തമ്മില്‍ പ്രശ്‌നങ്ങളില്ല… ഉള്ളത് നല്ല സൗഹൃദം : തുറന്നു പറഞ്ഞ് മന്ത്രി എ.കെ.ബാലന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദും സര്‍ക്കാരും തമ്മില്‍ പ്രശ്നങ്ങളില്ല… ഉള്ളത് നല്ല സൗഹൃദം . തുറന്നു പറഞ്ഞ് മന്ത്രി എ.കെ.ബാലന്‍. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പ്രശ്നങ്ങളില്ലെന്ന് നിയമമന്ത്രി എകെ ബാലന്‍. തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഭരണപ്രതിസന്ധിയില്ല. ഗവര്‍ണറുമായി പ്രശ്നമാണെന്ന് വരുത്തിതീര്‍ക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും എകെ ബാലന്‍ പറഞ്ഞു.

Read Also : വാർഡ് വിഭജന ഓർഡിനൻസ്: താൻ റബ്ബർ സ്റ്റാമ്പല്ല; പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ

ഗവര്‍ണറുമായി ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അത് പരിഹരിക്കുന്നതിന് ശക്തനായ മുഖ്യമന്ത്രിയും സര്‍ക്കാരും ഇവിടെയുണ്ട്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായ സംശയമുണ്ടെങ്കില്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിക്കാം. അത് എല്ലാ ഗവര്‍ണര്‍മാരും ചെയ്യുന്നതാണ്. ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമാണെന്ന് തോന്നിയാല്‍ തിരിച്ചയക്കുന്നത് സാധാരണമാണ്. മുന്‍പത്തെ ഗവര്‍ണാര്‍മാരും ഇത് ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

തനിക്ക് കിട്ടിയ നിയമോപദേശപ്രകാരമാണ് ഒപ്പിടാത്തതെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. അദ്ദേഹം ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരിക. ഇതുസംബന്ധിച്ച് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ യാതൊരു പ്രശ്നങ്ങളുമില്ല. അദ്ദേഹത്തിന് അദ്ദേഹത്തിന്റതായ മൗലികമായ കാഴ്ചപ്പാട് സ്വീകരിക്കാനുള്ള അവകാശമുണ്ടെന്നും ബാലന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button