KeralaLatest NewsNews

ബിഗ്‌ബോസ് സീസൺ രണ്ടിൽ ആദ്യത്തെ എലിമിനേഷൻ; ഒരാൾ പുറത്ത്

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ആദ്യ എലിമിനേഷനിലൂടെ ഒരു മത്സരാർത്ഥി പുറത്ത്. രജിത് കുമാര്‍, രാജിനി ചാണ്ടി, സുജോ മാത്യു, അലസാന്‍ഡ്ര, എലീന പടിക്കല്‍, സോമദാസ് എന്നിവരായിരുന്നു ഈ ആഴ്ച്ചയിലെ എലിമിനേഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നത്. സോമദാസ് പുറത്താകും എന്നായിരുന്നു മിക്ക ആളുകളും കരുതിയിരുന്നത്. എന്നാൽ രാജിനി ചാണ്ടിയാണ് പുറത്തായത്.

Read also:ലോറിക്ക് നേരെ പാഞ്ഞടുത്ത് ബോണറ്റ് കൊമ്പുകൊണ്ട് കുത്തിയിളക്കുന്ന ആന; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ

സുജോ, അലസാന്‍ഡ്ര എന്നിവരുടെ പേരുകള്‍ ഒരുമിച്ചാണ് ‘സേഫ്’ ആണെന്ന് മോഹന്‍ലാല്‍ അറിയിച്ചത്. തുടർന്ന് എലീന, സോമദാസ് എന്നിവർക്ക് വീട്ടിൽ തുടരാമെന്ന് അദ്ദേഹം വ്യക്തമാക്കി. രജിത് കുമാറും രാജിനി ചാണ്ടിയും മാത്രമായിരുന്നു പിന്നീട് അവശേഷിച്ചത്. ഇരുവരോടും സംസാരിച്ചതിന് ശേഷം രജിത് കുമാറിന് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രേക്ഷക പിന്തുണയെക്കുറിച്ച് സംസാരിച്ചശേഷം അദ്ദേഹത്തിനും തുടരാമെന്ന് മോഹൻലാൽ അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button