Latest NewsIndiaNews

വിവാഹപ്പിറ്റേന്ന് നവവധു കൂട്ടബലാത്സംഗത്തിനിരയായി

ഹപുര്‍•നവവധുവിനെ വിവാഹപ്പിറ്റേന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ ഹപുരിലാണ് സംഭവം. തട്ടിക്കൊണ്ടുപോയ യുവതിയെ രണ്ട് ദിവസം തടങ്കലില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ യുവതിയെ പോലീസ് സ്റ്റേഷന്‍ പ്രദേശത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

ജനുവരി 17 നാണ് യുവതി വിവാഹിതയായതെന്ന് ഡി.എസ്.പി രാജേഷ്‌ സിംഗ് പറഞ്ഞു. പിറ്റേന്ന് മുതല്‍ യുവതിയെ കാണാതാവുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് യുവതിയെ കണ്ടെത്തിയത്. തന്നെ അജ്ഞാതരായ രണ്ട് യുവാക്കള്‍ തടങ്കലില്‍ വച്ച് രണ്ട് ദിവസമായി കൂട്ടബലാത്സംഗത്തിനിരയാക്കിയാതായും അതിന് ശേഷം പോലീസ് സ്റ്റേഷന് സമീപം തന്നെ ഉപേക്ഷിച്ച് അവര്‍ രക്ഷപ്പെട്ടതായും യുവതി പോലീസിനോട് പറഞ്ഞു. പീഡന ദൃശ്യങ്ങള്‍ യുവാക്കള്‍ വീഡിയോയില്‍ പകര്‍ത്തിയതായും യുവതി ആരോപിച്ചു.

യുവതിയെ വൈദ്യ പരിശോധനയ്ക്ക് അയച്ചതായും കേസില്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close