CricketLatest NewsNewsSports

ഇന്ത്യക്ക് രക്ഷയില്ല ഇത്തവണയും ടോസ് ഓസീസിന് ; ഒരുമാറ്റമായി ഒാസീസ്, മാറ്റമില്ലാതെ ഇന്ത്യ

ഓസ്ട്രേലിക്കെതിരായ നിര്‍ണ്ണായകമായ മൂന്നാം ഏകദിന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്നത്തെ മത്സരമടക്കം പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഓസ്‌ട്രേലിയയാണ് എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. പരിക്കിന്റെ പിടിയിലായിരുന്നു രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ഇന്ത്യന്‍ ടീമില്‍ ഉള്‍പെട്ടിട്ടുണ്ട്. അതേ സമയം ആദ്യ ഏകദിനത്തില്‍ പരിക്ക് മൂലം പുറത്തുപോയ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഇന്നത്തെ മത്സരത്തിലും കളിക്കുന്നില്ല. പകരം കെഎല്‍ രാഹുല്‍ തന്നെയാണ് കീപ്പര്‍.

ഓസ്ട്രേലിയ കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്നിറങ്ങുന്നത്. കെയ്ന്‍ റിച്ചാര്‍ഡ്‌സണ് പകരം ജോഷ് ഹസല്‍വുഡ് ടീമില്‍ ഇടംപിടിച്ചു.

ഇന്ത്യ: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി (നായകന്‍), ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നവദീപ് സൈനി മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ

ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച് (നായകന്‍), ഡേവിഡ് വാര്‍ണര്‍, മര്‍നസ് ലാബുസ്ചാഗ്‌നെ, സ്റ്റീവന്‍ സ്മിത്ത്, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), ആഷ്ടണ്‍ ടര്‍ണര്‍, ആഷ്ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസല്‍വുഡ്, ആദം സാംപ

shortlink

Related Articles

Post Your Comments

Related Articles


Back to top button