CricketLatest NewsNewsSports

ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നിങ്‌സ് പരാജയം

ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഇന്നിങ്‌സ് വിജയം. ഇതോടെ പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നിലെത്തി. ഇന്നിങ്‌സിനും 53 റണ്‍സിനും ആണ് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിങ്‌സില്‍ 209 റണ്‍സിന് ആള്‍ഔട്ട് ആയ ദക്ഷിണാഫ്രിക്ക ഇന്ന് രണ്ടാം ഇന്നിങ്‌സ് 237 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 499 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സില്‍ ജോ റൂട്ടിന്റെ ബൗളിംഗിന് മുന്നില്‍ വീഴുകയായിരുന്നു. റൂട്ട് നാലു വിക്കറ്റുകളാണ് വീഴ്ത്തിയത്. മാര്‍ക് വൂഡ് മൂന്നു വിക്കറ്റുകളും വീഴ്ത്തി. 71 റണ്‍സ് എടുത്ത മഹാരാജ് മാത്രമാണ് ദക്ഷിണാഫ്രിക്ക നിരയില്‍ പിടിച്ചുനിന്നത്. ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലസിസ് 36 റണ്‍സെടുത്തു.ആദ്യ ഇന്നിങ്‌സില്‍ 63 റണ്‍സെടുത്ത ഡി കോക്ക് മാത്രമാണ് തിളങ്ങിയിരുന്നത്. 5 വിക്കറ്റെടുത്ത ഡൊമിനിക് ബെസ്സായിരുന്നു ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചത്.

ഇംഗ്ലണ്ടിനായി പുറത്താകാതെ 135 റണ്‍സ് എടുക്കകയും രണ്ടിന്നിങ്‌സുകളിലുമായി 6 ക്യാച്ചുമെടുത്ത ഒലി പോപ് ആണ് മാന്‍ ഓഫ് ദി മാച്ച്. ഈ വിജയത്തോടെ ഇംഗ്ലണ്ട് പരമ്പരയില്‍ 2-1ന് മുന്നില്‍ എത്തി. 24 നാണ് പരമ്പരയിലെ അവസാന ടെസ്റ്റ്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button