News

ഉളുപ്പില്ലായ്‌മേ നിന്റെ പേരോ രമേശ് ചെന്നിത്തല; യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്റെയും താഹയുടെയും വീട് സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ച് സന്ദീപ് ജി വാര്യര്‍

തിരുവനന്തപുരം: യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്റെയും താഹയുടെയും വീട് സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ച് സന്ദീപ് ജി വാര്യര്‍. രമേശ് ചെന്നിത്തലയുടെ നടപടി ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളാല്‍ കൊല ചെയ്യപ്പെട്ട കോണ്‍ഗ്രസ് നേതാക്കളോടുള്ള തികഞ്ഞ അനാദരവാണ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ചെന്നിത്തലയെ സന്ദീപ് വിമര്‍ശിച്ചത്.

പ്രതിപക്ഷ നേതാവാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടി ചെന്നിത്തല നടത്തുന്ന വില കുറഞ്ഞ നാടകമാണിത്. ഉളുപ്പില്ലായ്മേ നിന്റെ പേരോ രമേശ് ചെന്നിത്തലയെന്നും സന്ദീപ് കുറ്റപ്പെടുത്തുന്നു.

ഫെസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

യുഎപിഎ കേസിൽ അറസ്റ്റിലായ മാവോയിസ്റ്റ് തീവ്രവാദികളുടെ വീട് രമേശ് ചെന്നിത്തല സന്ദർശിച്ചതിൽ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് എന്ത് പറയാനുണ്ട് ? ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളാൽ കൊല ചെയ്യപ്പെട്ട കോൺഗ്രസ് നേതാക്കളോടുള്ള തികഞ്ഞ അനാദരവാണ് ചെന്നിത്തലയുടെ നടപടി.

ഞാൻ പ്രതിപക്ഷ നേതാവാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടി ചെന്നിത്തല നടത്തുന്ന വില കുറഞ്ഞ നാടകമാണിത്. ഉളുപ്പില്ലായ്മേ നിന്റെ പേരോ രമേശ് ചെന്നിത്തല ?

 

https://www.facebook.com/Sandeepvarierbjp/photos/a.847063515335416/3451678648207210/?type=3&__xts__%5B0%5D=68.ARD9h7dhApzZBgyq6wEjY7y02GXHlSFhnvSSyVzf-DML4pSYtweRyAAwfUCTO5a4sR11lfj3D0GaabS6rXBwc4dyLXDhCyE4Xys1Je05s6JevyOazJ7Ukcdr0cDo9Luqi88QkxVbVfosD2Jghsd_zPQncoit_vLGjIE93FUBb9Bx64aJE0Qjivw6S5kBfkfTXnN-keI-uxgl7u27W7iGpzI6moa3zEoQ6i5pP8vVU_kZ6YPYTto9umnRt9lsqTZRbIBtfApGjVg8m2b5C5dglkE9L-i6isSZaeknGQHolBgfyDWZaarkLDGeC3pJ9yHnlrQCXJ1uvuAHiKBmwTBXnIYZeA&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button