Latest NewsIndia

“ജെഎന്‍യുവിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയാല്‍ അവര്‍ മിണ്ടാതിരിക്കും”- ബാബ രാംദേവ്

വിഭവങ്ങള്‍ കുറവായതിനാല്‍ ജനസംഖ്യാ നിയന്ത്രണം വേണം. ഇതിനായി രാജ്യത്ത് കര്‍ശന നിയമങ്ങള്‍ കൊണ്ട് വരണം.

ജെഎന്‍യുവിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തണമെന്ന് ബാബ രാം ദേവ്. ‘ഞാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. ജെഎന്‍യുവിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് പെന്‍ഷന്‍ സ്‌കീം കൊണ്ടുവരണം. അങ്ങനെയെങ്കില്‍ അവര്‍ക്ക് ക്യാമ്പസില്‍ മിണ്ടാതിരുന്ന് പഠനത്തില്‍ ശ്രദ്ധിക്കാന്‍ സാധിക്കുമെന്നും’ വിദ്യാര്‍ത്ഥികളെ പരിഹസിച്ചുകൊണ്ട് രാംദേവ് പറഞ്ഞു.

പണം കിട്ടിയാല്‍ ക്യാമ്പസിനുള്ളില്‍ അവര്‍ മിണ്ടാതിരിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പഠനത്തിലാണ് ശ്രദ്ധിക്കേണ്ടത്, രാഷ്ട്രീയത്തിലല്ലെന്നും ബാബ രാംദേവ് പറഞ്ഞു.പ്രതിഷേധം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിട്ട് കൊടുത്ത് വിദ്യാര്‍ത്ഥികള്‍ ക്ലാസുകളില്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.പൗരത്വ നിയമത്തെ അനുകൂലിച്ച രാംദേവ് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും പറഞ്ഞു.

വിഭവങ്ങള്‍ കുറവായതിനാല്‍ ജനസംഖ്യാ നിയന്ത്രണം വേണം. ഇതിനായി രാജ്യത്ത് കര്‍ശന നിയമങ്ങള്‍ കൊണ്ട് വരണം. മൂന്നാമത്തെ കുട്ടിയ്ക്ക് ജന്മം നല്‍കിയാല്‍ പിഴ മാത്രമല്ല വോട്ടവകാശവും റദ്ദാക്കണം. ഒരു രാഷ്ട്രീയ നേതാവിനും പാര്‍ട്ടിയ്ക്കും ആരുടേയും പൗരത്വം എടുത്ത് കളയാന്‍ സാധിക്കില്ല. റോഡുകളിലുള്ള പ്രതിഷേധം ജനങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button