KeralaLatest NewsNews

ഇന്ത്യയില്‍ മതേതരത്വം നിലനിന്നത്​ കോണ്‍ഗ്രസ്​ ഇവിടെയുള്ളതുകൊണ്ടല്ലെന്ന് എ.പി. അബ്​ദുള്ളക്കുട്ടി

ആലപ്പുഴ: ഇന്ത്യയില്‍ മതേതരത്വം നിലനിന്നത്​ കോണ്‍ഗ്രസ്​ ഇവിടെയുള്ളതുകൊണ്ടല്ലെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ എ.പി. അബ്​ദുള്ളക്കുട്ടി. ഹിന്ദുക്കള്‍ രാജ്യത്ത്​ ഭൂരിപക്ഷമായതുകൊണ്ടാണ് മതേതരത്വം നിലനിന്നത്. ഹിന്ദുക്കളുടെ ഈ സഹിഷ്​ണുത ഇല്ലാതാക്കരുത്​, ഇത്​ താക്കീതാണെന്നും അദ്ദേഹം പറയുകയുണ്ടായി. കോണ്‍ഗ്രസിന്റെ മുസ്​ലിം സ്​നേഹം തട്ടിപ്പാണ്​​. ഇന്ത്യയില്‍നിന്ന്​ ഏറ്റവും കൂടുതല്‍ ആളുകളെ പാകിസ്ഥാനിലേക്ക്​ നാടു​കടത്തിയത്​ കോണ്‍ഗ്രസാണ്​. സ്വാശ്രയ കോളജിനെതിരെ സമരംചെയ്​ത പിണറായി ത​ന്റെറ മകളെ സ്വാശ്രയ കോളജില്‍ പഠിപ്പിച്ചു. എന്‍.ആര്‍.സി നടപ്പാക്കിയാല്‍ ബൂത്തില്‍ ആദ്യമെത്തുന്നത്​ പിണറായിയുടെ കുടുംബമായിരിക്കുമെന്നും അബ്​ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button