News

അതിവേഗ ട്രാക്കില്‍ വേഗം കുറച്ച്‌ വാഹനമോടിച്ചാല്‍ പിഴ

അബുദാബി: അതിവേഗ ട്രാക്കില്‍ വേഗം കുറച്ച്‌ വാഹനമോടിച്ചാല്‍ 400 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് ഗതാഗത വകുപ്പ്. വാഹനങ്ങള്‍ക്കിടയില്‍ ആവശ്യമായ അകലം പാലിക്കാത്തവരെ പിടികൂടാനായി സ്ഥാപിച്ച റഡാറുകളില്‍ അതിവേഗ ട്രാക്കില്‍ മെല്ലെ പോകുന്ന വാഹനങ്ങളും കുടുങ്ങുമെന്ന് അധികൃതർ അറിയിച്ചു. വലത് ഭാഗത്തുള്ള ട്രാക്കുകള്‍ മെല്ലെ പോകുന്നതിനും ഇടത് ഭാഗത്ത് നിന്നുള്ളവ വേഗത്തില്‍ പോകുന്നവര്‍ക്കും വാഹനങ്ങളെ മറികടക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ്. വേഗം കുറച്ച്‌ വാഹനമോടിക്കുന്നര്‍ ഇടത് ട്രാക്ക് മാത്രമേ ഉപയോഗിക്കാവൂ. പുറകില്‍ നിന്നും ഇടത് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് മാര്‍ഗ്ഗതടസമുണ്ടാക്കും വിധം വാഹനമോടിച്ചാലും ശിക്ഷ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button