Latest NewsNewsAutomobile

ഇന്ത്യയിലെ ആദ്യ ബിഎസ്-6 ത്രീ വീലറുകള്‍ വിപണിയിലെത്തിച്ച് പിയാജിയോ

ഇന്ത്യയിലെ ആദ്യ ബിഎസ്-6 ത്രീ വീലറുകള്‍ വിപണിയിലെത്തിച്ച് ഇറ്റാലിയന്‍ വാഹനനിര്‍മാതാക്കളായ പിയാജിയോ. ദി ഫെര്‍ഫോര്‍മന്‍സ് റെയ്ഞ്ച്’ എന്ന നാമകരണത്തോടെ ഡീസല്‍, സി.എന്‍.ജി., എല്‍.പി.ജി. വാഹനങ്ങള്‍ അവതരിപ്പിച്ചതോടെ ഇന്ത്യയില്‍ ആദ്യമായി ബിഎസ്-6 നിലവാരത്തിലേക്ക് മാറുന്ന ത്രീ വീലര്‍ എന്ന അംഗീകാരം ഇനി പിയാജിയോക്ക് സ്വന്തം.

Also read : ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

പുതിയ ഡീസല്‍ വാഹനങ്ങൾക്ക് നൽകിയിട്ടുള്ള 599 സി.സി. എന്‍ജിൻ ഏഴ് കിലോ വാട്ട് കരുത്തും 23.5 എന്‍.എം. ടോര്‍ക്കും സൃഷ്ടിക്കുന്നു.അതോടൊപ്പം 5-സ്പീഡ് ഗിയര്‍ ബോക്സും പുതിയ അലുമിനിയം ക്ലച്ചും വാഹനത്തിന്റെ ചരക്ക് വഹിക്കാനുള്ള ശേഷിയും വേഗതയും വര്‍ധിപ്പിക്കും.പെട്രോൾ. സി.എന്‍.ജി., എല്‍.പി.ജി വാഹനങ്ങളിലെ 230 സി.സി. 3-വാള്‍വ് ഹൈ-ടെക് എന്‍ജിൻ ശബ്ദം കുറഞ്ഞ അനായാസമായ യാത്ര സാധ്യമാകുന്നു. ബിഎസ് 6 ശ്രേണിയിലുള്ള ഡീസൽ മോഡലുകൾക്ക് ബിഎസ് 4-നേക്കാള്‍ 45,000 രൂപയും, മറ്റു ഇന്ധന മോഡലുകൾക്ക് 15,000 രൂപയും വർദ്ധിച്ചേക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button