Latest NewsIndiaNews

സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍

ശ്രീനഗര്‍ : സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ട്. ദക്ഷിണ കശ്മീരിലെ അനന്തനാഗ് ജില്ലയിലാണ് ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ സുരക്ഷാ സേന വളഞ്ഞതായും, ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Also read : കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സോണിയ നല്‍കി, ശിവസേനയില്‍നിന്ന് കോണ്‍ഗ്രസ് രേഖാമൂലം ഉറപ്പുകള്‍ വാങ്ങിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍

കശ്മീരില്‍ ഈ ആഴ്ചയില്‍ ഇത് രണ്ടാം തവണയാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ശനിയാഴ്ച അവന്തിപ്പോറയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ജെയ്‌ഷെ മുഹമ്മദ് കമാൻഡ‍‍‍‍‍ർ ഖാരി യാസിര്‍ ഉള്‍പ്പെടെ മൂന്ന് ഭീകരരെ സുരക്ഷാ സേനവധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button