Latest NewsKeralaIndia

കെ.സുരേന്ദ്രനെ പത്തനംതിട്ടയില്‍ തോല്‍പിച്ചത് വെള്ളാപ്പള്ളിയും തുഷാറും : ബിഡിജെഎസ് പാർട്ടി അഴിമതിയുടെ വെറും മറ മാത്രം, എൻഡിഎയിൽ നിന്നും പുറത്താക്കണം : സുഭാഷ് വാസു

ഏറെ ജയപ്രതീക്ഷയുള്ള മണ്ഡലത്തില്‍ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന നടപടികളാണ് ഇരുവരും സ്വീകരിച്ചത്.

ആലപ്പുഴ: വെള്ളാപ്പള്ളി നടേശന്റെ കുടുംബത്തിന്റെ അഴിമതിയും കൊള്ളരുതായ്മയും മറച്ചുവെക്കാനുള്ള രാഷ്ട്രീയവഴിയാണ് ബിഡിജെഎസ് എന്ന പാര്‍ട്ടിയെന്നും അതിന്റെ പിന്നില്‍ നിന്ന് അച്ഛനും മകനും നടത്തുന്നത് കുതിരക്കച്ചവടമാണെന്നും സുഭാഷ് വാസു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ തോല്‍പ്പിച്ചത് വെള്ളാപ്പള്ളിയും തുഷാറുമാണ്. ഏറെ ജയപ്രതീക്ഷയുള്ള മണ്ഡലത്തില്‍ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന നടപടികളാണ് ഇരുവരും സ്വീകരിച്ചത്.

ഇതുതന്നെയാണ് അരൂര്‍ നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും സ്വീകരിച്ചതെന്ന് സുഭാഷ് വാസു പറഞ്ഞു. സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ ഇരുവര്‍ക്കും എതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.തുടര്‍ച്ചയായി മുന്നണി വിരുദ്ധ നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍ എന്‍ഡിഎ കണ്‍വീര്‍ സ്ഥാനത്തുനിന്നുമാറ്റണമെന്നാവശ്യപ്പെട്ട് ബിജെപിക്ക് കത്തുനല്‍കുമെന്ന് സുഭാഷ് വാസു പറഞ്ഞു.തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള യഥാര്‍ത്ഥ ബിഡിജെഎസ് തന്റെ നേതൃത്വത്തില്‍ ഉള്ളതാണെന്ന് സുഭാഷ് വാസു ആവര്‍ത്തിച്ചു. കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.ഈഴവ സമൂഹത്തിന്‍റെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി നടേശന്‍റെ കുടുംബമെന്ന് സുഭാഷ് വാസു പറഞ്ഞു.

പൊലീസ് വേഷത്തിലെത്തിയ സംഘം വീട്ടില്‍ക്കയറി വിളിച്ചിറക്കിക്കൊണ്ടുപോയി സഹോദരിമാരെ ബലാത്സംഗം ചെയ്തു

സിപിഎമ്മുമായി വെള്ളാപ്പള്ളി നടേശന്‍ ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.ഈ ഒത്തുകളിയുടെ ഭാഗമായാണ് ബിഡിജെഎസ്സ് അവകാശവാദം ഉന്നയിക്കാന്‍ തീരുമാനിച്ച ആലപ്പുഴ,ആറ്റിങ്ങല്‍ ,അരൂര്‍ സീറ്റുകള്‍ ബിജെപിക്ക് വിട്ടുകൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.എന്‍ഡിഎ യെ തുഷാര്‍ വെള്ളാപ്പള്ളി വഞ്ചിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആറ്റിങ്ങല്‍,ആലപ്പുഴ സീറ്റുകളില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് മറിക്കുന്ന സമീപനം തുഷാര്‍ വെള്ളാപ്പള്ളി സ്വീകരിച്ചെന്നും അദ്ധേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button