KeralaLatest NewsNews

മിണ്ടാപ്രാണികളോട് വീണ്ടും കണ്ണില്ലാത്ത ക്രൂരത

മരട്: മിണ്ടാപ്രാണികളോട് വീണ്ടും കണ്ണില്ലാത്ത ക്രൂരത. കൊച്ചി മരടിലാണ് സംഭവം. തെരുവ് നായയെയാണ് യാതൊരു ദാക്ഷിണ്യവുമില്ലാതെ വെട്ടിക്കൊന്നത്.. നെട്ടൂര്‍ മജിസ്ട്രേറ്റ് റോഡിലാണ് നായയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നത്. കോഴിയെ പിടിച്ചെന്ന കാരണത്തിലാണ് നായയെ കൊലപ്പെടുത്തിയത്.

ശരീരത്തിന്റെ പിന്‍ഭാഗത്ത് വെട്ടേറ്റ നായ കുടല്‍ പുറത്തു ചാടിയ നിലയില്‍ റോഡില്‍ അവശനായി കിടക്കുന്നത് നാട്ടുകാര്‍ ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കോഴിയെ പിടിച്ചെന്ന കാരണത്തിന്റെ പേരില്‍ ഇറച്ചിവെട്ടുന്ന കത്തി ഉപയോഗിച്ച് ഇറച്ചിക്കട നടത്തുന്ന വ്യക്തി നായയെ വെട്ടുകയായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു.

സംഭവം അറിഞ്ഞെത്തിയ മൃഗസ്നേഹികള്‍ നായയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടാമത്തെ കോഴിയേയും പിടിക്കാന്‍ നായ ശ്രമിച്ചപ്പോള്‍ ഇറച്ചിക്കടക്കാരന്‍ വെട്ടിയതാണെന്ന് പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button