USALatest NewsNewsInternational

ഇറാന്‍ നീക്കങ്ങളെ പ്രതിരോധിക്കാന്‍ വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് അമേരിക്കന്‍ സൈന്യം; രഹസ്യ നീക്കത്തിന്റെ വിവരങ്ങള്‍ ഇങ്ങനെ

ബഗ്ദാദ്: ഇറാന്‍ നീക്കങ്ങളെ പ്രതിരോധിക്കാന്‍ വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് അമേരിക്കന്‍ സൈന്യം. ഇറാന്‍ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പിന്നാലെയാണ് അമേരിക്ക പുതിയ രഹസ്യ നീക്കങ്ങള്‍ നടത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ഇറാന്‍ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ഇറാന്‍ അതിര്‍ത്തിയില്‍ രഹസ്യ സൈനിക താവളങ്ങളുടെ നിര്‍മാണം അമേരിക്ക ആരംഭിച്ചു. അമേരിക്കന്‍ സൈന്യം ഇറാഖ് വിട്ടുപോകണമെന്നാവശ്യപ്പെട്ട് വന്‍ പ്രതിഷേധം നടക്കവെയാണ് ഇറാനോട് ചേര്‍ന്ന ഇറാഖ് അതിര്‍ത്തിയില്‍ അമേരിക്ക സൈനിക താവളങ്ങള്‍ നിര്‍മിക്കുന്നത്. അവസരം ലഭിച്ചാല്‍ ശക്തമായ ആക്രമണം നടത്താനാണ് അമേരിക്കന്‍ സൈനിക നീക്കമെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാന്‍ അതിര്‍ത്തിയില്‍ മൂന്ന് സൈനിക താവളങ്ങളാണ് അമേരിക്ക നിര്‍മിക്കുന്നത്. വടക്കന്‍ ഇറാഖിലാണ് കേന്ദ്രങ്ങള്‍ വരുന്നത്. സുലൈമാനിയ, ഹലബ്ജ, ഇര്‍ബില്‍ സുലൈമാനിയ, ഹലബ്ജ, ഇര്‍ബില്‍ എന്നിവിടങ്ങളിലാണ് അമേരിക്ക സൈനിക താവളങ്ങള്‍ നിര്‍മിക്കുന്നത്. ഇറാഖില്‍ നിന്ന് ഇറാനെ ആക്രമിക്കാന്‍ പര്യാപ്തമായ മൂന്ന് സ്ഥലങ്ങളിലാണ് അമേരിക്ക സൈനിക താവളങ്ങള്‍ നിര്‍മിക്കുന്നത്.  ഇറാനെ പ്രതിരോധിക്കുക മാത്രമല്ല അമേരിക്കയുടെ ലക്ഷ്യമെന്ന് നിരീക്ഷിക്കപ്പെടുന്നു. ഗള്‍ഫ് മേഖലയില്‍ വര്‍ധിച്ചുവരുന്ന റഷ്യയുടെ സ്വാധീനം തടയുക എന്നതും ലക്ഷ്യമാണ്.

അമേരിക്കന്‍ സൈന്യം ഇറാഖ് വിടില്ലെന്ന് മാത്രമല്ല, സാന്നിധ്യം ശക്തമാക്കാനാണ് നീക്കമെന്ന് പുതിയ സൈനിക കേന്ദ്ര നിര്‍മാണത്തില്‍ നിന്ന് വ്യക്തമാകുന്നു. കുര്‍ദ് മേഖലയില്‍ തമ്പടിച്ചാല്‍ ഇറാനെ ആക്രമിക്കാന്‍ എളുപ്പമാണ്. മാത്രമല്ല, ഇവിടെയുള്ള ഇറാന്‍ വിരുദ്ധരായ സംഘങ്ങളെ അവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാനും അമേരിക്കക്ക് ആലോചനയുണ്ട്.

ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് മേഖലയില്‍ ഇറാന്റെ ശക്തി വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് അമേരിക്ക കരുതുന്നു. മാത്രമല്ല, അമേരിക്ക ഇറാനെതിരെ ചുമത്തിയ ഉപരോധം പൊളിയാനും ഇതിടയാക്കും. ഈ സാഹചര്യത്തിലാണ് ഇറാന്‍ അതിര്‍ത്തിയില്‍ സൈനികരെ സ്ഥിരമായി നിലനിര്‍ത്താന്‍ ആലോചിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button