KeralaLatest NewsNews

ലൈറ്റില്ലാത്ത ശോചനീയാവസ്ഥയിലുള്ള റോഡിലൂടെയാണോ രാത്രിയില്‍ സ്ത്രീകളോട് നടക്കാന്‍ പറഞ്ഞത് : സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

കൊച്ചി : ലൈറ്റില്ലാത്ത ശോചനീയാവസ്ഥയിലുള്ള റോഡിലൂടെയാണോ രാത്രിയില്‍ സ്ത്രീകളോട് നടക്കാന്‍ പറഞ്ഞത് സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി . സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിയ്ക്കാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത് എത്തിയത്. രാത്രി കാലങ്ങളില്‍ സ്ത്രീകളോട് പുറത്ത് ഇറങ്ങി നടക്കാനാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, കൃത്യമായ ലൈറ്റ് പോലും ഇല്ലാത്ത റോഡിലേക്കാണോ സര്‍ക്കാര്‍ സ്ത്രീകളോട് രാത്രി ഇറങ്ങി നടക്കാന്‍ പറയുന്നതെന്ന് കോടതി ചോദിച്ചു

Read Also : റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി യുവമോർച്ച

കേരളത്തില്‍ നല്ല റോഡ് ഇല്ലാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് കോടതി വിമര്‍ശിച്ചു. നല്ല റോഡ് ഉണ്ടാകുക എന്നത് ഭരണഘടനാ അവകാശമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എല്ലാ വര്‍ഷവും റോഡ് നന്നാക്കുക എന്നത് ശീലമാക്കുന്നു. അങ്ങനെ റോഡ് നന്നാക്കുന്നതിനിടെ ഗുണം പലര്‍ക്കും കിട്ടുന്നു. റോഡപകടത്തില്‍ മരിക്കുന്നവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കണം എന്ന് കോടതി നിര്‍ദ്ദേശിച്ചു. റോഡുകളുടെ മോശം അവസ്ഥയ്ക്ക് ഉദ്യോഗസ്ഥരെ ഉത്തരവാദികള്‍ ആക്കുന്നതില്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്താമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button