Latest NewsNewsIndia

കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ മാസ്കുകളുടെ കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി ഇന്ത്യ

ന്യൂഡല്‍ഹി: റെസ്പിറേറ്ററ്റി മാസ്‌കുകളുള്‍പ്പെടെ എല്ലാത്തരം വ്യക്തിസുരക്ഷാ ഉപകരണങ്ങളുടേയും കയറ്റുമതിക്ക് താല്‍ക്കാലികമായി നിരോധനമേര്‍പ്പെടുത്തി ഇന്ത്യ. വായുജന്യ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഉപകരണങ്ങളുടെ കയറ്റുമതി ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ നിരോധിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ആണ് ഉത്തരവിറക്കിയത്. എന്‍-95 മാസ്‌കുകള്‍, തുണികള്‍,സര്‍ജിക്കല്‍ മാസ്‌കുകള്‍ തുടങ്ങിയവയും ഇതിലുൾപ്പെടും.

Read also: സ്‌കൂളുകള്‍ക്ക് അവധി : സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ പുറത്തുവിട്ട് യു.എ.ഇ മന്ത്രാലയം

ഇന്ത്യയില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. യഥാര്‍ഥ വിലയേക്കാള്‍ പത്തിരട്ടി കൂടുതല്‍ വിലയ്ക്കാണ് ഈ മാസ്‌കുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കയറ്റുമതി ചെയ്തത്. ഇത് തുടര്‍ന്നാല്‍ ആവശ്യമുള്ളപ്പോള്‍ രാജ്യത്ത് മാസ്‌കുകള്‍ക്ക് ക്ഷാമം നേരിടുമെന്ന കാര്യം ഓള്‍ ഇന്ത്യ ഫുഡ് ആന്റ് ഡ്രഗ് ലൈസന്‍സ് അഡ്മിനിസ്‌ട്രേഷന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button