Latest NewsNewsIndia

കൂടുതലൊന്നും ചെയ്യാത്തതിന് അവള്‍ നന്ദി പറയണം; വിവാദപ്രസ്താവനയുമായി ബിജെപി നേതാവ്

കൊല്‍ക്കത്ത: കൂടുതലൊന്നും ചെയ്യാത്തതിന് അവള്‍ നന്ദി പറയണം വിവാദപ്രസ്താവനയുമായി പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലിപ് ഘോഷ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവര്‍ക്ക് നേരെയാണ് ഘോഷിന്റെ വിവാദ പരാമര്‍ശം. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടത്തിയ റാലിയ്ക്കിടയില്‍ പോസ്റ്ററുമായി പ്രതിഷേധിച്ച യുവതിയെ ബി.ജെ.പി പ്രവര്‍ത്തകര്‍ അതിക്രമിച്ച സംഭവം ന്യായികരിച്ച അവസരത്തിലായിരുന്നു ദിലിപ് ഘോഷിന്റെ വിവാദ പരാമര്‍ശം. അവര്‍ ആ സ്ത്രീയെ കൂടുതലൊന്നും ചെയ്യാത്തതിന് അവള്‍ നന്ദി പറയണം എന്നായിരുന്നു ദിലിപ് ഘോഷ് പറഞ്ഞത്.

ഞങ്ങളുടെ പ്രവര്‍ത്തകര്‍ ശരിയായി തന്നെയാണ് പ്രവര്‍ത്തിച്ചത്. ആ സ്ത്രീ അവരോട് നന്ദി പറയണം. അവരെ തടഞ്ഞുവയ്ക്കുക മാത്രം ചെയ്തതിനും മറ്റൊന്നും ചെയ്യാത്തതിനും. എന്തിനാണ് അവര്‍  എപ്പോഴും പ്രതിഷേധിക്കാന്‍ ഞങ്ങളുടെ റാലിയിലേക്ക് കടന്നു വരുന്നത് അവര്‍ക്ക് മറ്റ് പരിപാടികളില്‍ പോയിക്കൂടെ. ഞങ്ങള്‍ ആവശ്യത്തിലധികം ക്ഷമിച്ചു കഴിഞ്ഞു. ഇനി അത്തരം ശല്യങ്ങള്‍ സഹിക്കാന്‍ വയ്യ” ദിലീപ് ഘോഷ് പറഞ്ഞു.

പട്ടൂലി മുതല്‍ ബാഗാ ജതിന്‍ വരെ പൗരത്വ ഭേദഗതി അനുകൂല റാലിക്കിടെ ജാമിയ മിലിയ വെടിവയ്പിനെയും പൗരത്വ നിയമ ഭേദഗതിയെയും അപലപിച്ച് ഒരു സ്ത്രീ പോസ്റ്ററുമായി പ്രതിഷേധിച്ചിരുന്നു. ഇവരെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു വയ്ക്കുകയും പോസ്റ്റര്‍ തട്ടിപ്പറിക്കുകയും മോശം വാക്കുകള്‍ പറയുകയും ചെയ്തിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞു വച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്. ഈ സംഭവത്തെിലാണ് ദിലിപ് ഘോഷിന്റെ വിവാദ പരാമര്‍ശം.

സംഭവത്തില്‍ ദിലിപ് ഘോഷിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button