Latest NewsKeralaNews

പെണ്‍വേഷത്തില്‍ എത്തി മോഷണം പതിവാക്കി; മാല അടിച്ചുമാറ്റലില്‍ വിദഗ്ധന്‍ ഒടുവില്‍ പോലീസിന്റെ വലയിലായതിങ്ങനെ

മാവേലിക്കര: പെണ്‍വേഷത്തില്‍ എത്തി മോഷണം പതിവാക്കിയ വിരുതന്‍ ഒടുവില്‍ പോലീസിന്റെ വലയില്‍. മാവേലിക്കരയില്‍ നിന്നാണിയാള്‍ പിടിയിലായത്. വിവിധ സ്റ്റേഷനുകളിലായി ഇരുപതിലേറെ കേസുകളില്‍ പ്രതിയായ പത്തിയൂര്‍ സ്വദേശി നിധിന്‍ വിക്രമനാണ് അറസ്റ്റിലായത്. മാല മോഷണത്തില്‍ അതിവിദഗ്ധനായിരുന്നു പ്രതി. സ്ത്രീകള്‍ മാത്രമുള്ള വീടുകളിലെത്തിയോ, സ്ത്രീകള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങുന്ന സമയത്തോ മാത്രമാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്.

പെയിന്റിംഗ് ജോലിക്കാരനായ നിധിന്‍ ആദ്യം മോഷണത്തിനായി വീടുകള്‍ കണ്ടുവെക്കും. രാത്രിയോടെ വീടുകളുടെ പരിസരത്തെത്തി പതുങ്ങിയിരിക്കുന്ന പ്രതി സ്ത്രീകള്‍ തനിച്ച് പുറത്തിറങ്ങുന്നതോടെ പിന്നിലൂടെയെത്തി വായ പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്ത് കടന്നു കളയും.സ്ത്രീകള്‍ ബഹളം വെച്ചാല്‍ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്യും. പരിചയക്കാരുടെ വീടുകളിലും ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്. അവിടങ്ങളിലെത്തുമ്പോള്‍ സ്ത്രീ വേഷത്തിലോ മുഖം മറച്ചോ ആവും എത്തുക.

മാവേലിക്കര എസ്എച്ച്ഓ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. മാവേലിക്കര, കരിയിലക്കുളങ്ങര, കായംകുളം പൊലീസ് സ്റ്റേഷനുകളിലായാണ് പ്രതിയായ നിധിനെതിരെ ഇരുപതിലധികം കേസുകള്‍ ഉള്ളത്. നേരത്തെ എറണാകുളത്ത് വെച്ച് ഇയാള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. മോഷ്ടിക്കുന്ന സ്വര്‍ണ്ണം കായംകുളത്തെ സ്വര്‍ണ്ണക്കടകളിലാണ് വിറ്റിരുന്നത്. ഇതില്‍ 25 പവനോളം സ്വര്‍ണ്ണം പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button