Latest NewsNewsIndia

എല്ലാവരും തെരുവുകളിലേക്കിറങ്ങിയാല്‍ ജയില്‍ തികയാതെ വരും; ഞങ്ങള്‍ തീരുമാനിക്കുന്ന ഒരു ദിവസം വരുമെന്ന് പ്രധാനമന്ത്രിയോട് അസദുദ്ദീന്‍ ഒവൈസി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്ത്. മോദിക്കെതിരെ സംസാരിക്കുന്നവരെയൊക്കെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയാണ്. എല്ലാവരും തെരുവിലിറങ്ങിയാല്‍ താമസിപ്പിക്കാന്‍ ജയില്‍ തികയാതെ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജയിലുകളില്‍ ആളുകളെ നിറയ്ക്കാനുള്ള പരിപാടി എപ്പോള്‍ ഏത് സമയത്താണ് ആരംഭിക്കേണ്ടതെന്ന് ഞങ്ങള്‍ തീരുമാനിക്കുന്ന ദിവസം വരുമെന്ന് നരേന്ദ്രമോദിയോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,എല്ലാവരും തെരുവുകളിലേക്കിറങ്ങിയാല്‍ ജയില്‍ തികയാതെ വരുമെന്നും ഉവൈസി പറയുകയുണ്ടായി.

Read also: പൗരത്വ ഭേദഗതിനിയമം ; കൊല്‍ക്കത്തയില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത ഒരു സ്ത്രീ മരിച്ചു

ഇന്ത്യയിലെ എല്ലാ ജയിലുകളിലും മൂന്നു ലക്ഷം ജനങ്ങളെ പാര്‍പ്പിക്കാനേ സൗകര്യമുള്ളു. ഞങ്ങളെല്ലാവരും കൂടി തെരുവുകളിലേക്കിറങ്ങിയാല്‍ ഇന്ത്യയിലെ ജയിലുകള്‍ തികയാതെ വരും. ഒന്നുകില്‍ നിങ്ങള്‍ ഞങ്ങളെ ജയിലില്‍ പാര്‍പ്പിക്കണം,അല്ലെങ്കില്‍ വെടിവെക്കണമെന്നും ഒവൈസി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button