Kerala

സ്പെഷ്യൽ തഹസിൽദാരുടെ ഓഫീസിൽ അതിക്രമം : പൊലീസ് കേസെടുത്തു

ലാന്റ് അക്യുസിഷൻ സ്പെഷ്യൽ തഹസിൽദാരുടെ ഓഫീസിൽ അതിക്രമം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ദേശമംഗലം കിൻഫ്രയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചില്ലെന്ന ആരോപണത്തെ തുടർന്ന് സക്കീർ ഹുസൈൻ എന്ന യുവാവ് രാവിലെ 10.45 ഓടെ ചെമ്പൂക്കാവ് മിനി സിവിൽ സ്റ്റേഷനിലുള്ള ഓഫീസിൽ അതിക്രമിച്ച് കയറുകയും സ്റ്റാഫിനോട് മോശമായി പെരുമാറുകയും ചെയ്തു. തുടർന്ന് സ്പെഷ്യൽ തഹസിൽദാരുടെ ഓഫീസിൽ കയറി മേശ തല്ലി തകർത്തു. സംഭവത്തിൽ തൃശ്ശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button