Latest NewsNewsIndia

ബജറ്റ് 2020: വില കൂടുന്നതും, കുറയുന്നതുമായ പ്രധാന ഉൽപന്നങ്ങൾ

കേന്ദ്ര ബജറ്റ് – വില കൂടുന്ന ഉൽപന്നങ്ങൾ

•പാ​ത്ര​ങ്ങ​ള്‍, ക​ളി​പ്പാ​ട്ട​ങ്ങ​ള്‍, ഫ​ര്‍​ണി​ച്ച​ര്‍, നെ​യ്യ്, വെ​ണ്ണ, പീ​ന​ട്ട്​​ ബ​ട്ട​ര്‍, ച്യൂ​യി​ങ്​ ഗം, ​സോ​യ ഫൈ​ബേ​ഴ്​​സ്,​ തോ​ടു​ള്ള വാ​ള്‍​ന​ട്ട്​, ഷേ​വ​ര്‍, മു​ടി ക്ലി​പ്പു​ക​ള്‍, സി​ഗ​ര​റ്റ്​, ച​വ​ക്കു​ന്ന പു​ക​യി​ല, ഹു​ക്ക, സു​ഗ​ന്ധം ചേ​ര്‍​ത്ത പു​ക​യി​ല, പു​ക​യി​ല സ​ത്ത്​, ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഭ​ക്ഷ്യ​എ​ണ്ണ, ഫാ​ന്‍, ചെ​രി​പ്പ്, വൈ​ദ്യു​ത വാ​ഹ​ന​ങ്ങ​ള്‍, രോ​മം നീ​ക്കം ചെ​യ്യു​ന്ന വ​സ്​​തു​ക്ക​ള്‍, വാ​ട്ട​ര്‍ ഫി​ല്‍​ട്ട​ര്‍, ഗ്ലാ​സ്​ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍, പി​ഞ്ഞാ​ണ​പാ​ത്ര​ങ്ങ​ള്‍, മ​ര​ത​കം, പ​വി​ഴം പോ​ലു​ള്ള ക​ല്ലു​ക​ള്‍, ചീ​ര്‍​പ്പ്, വാ​ട്ട​ര്‍ ഹീ​റ്റ​ര്‍, ഇ​സ്​​തി​രി​പ്പെ​ട്ടി, ഗ്രൈ​ന്‍​ഡ​ര്‍, ഓ​വ​ന്‍, കു​ക്ക​ര്‍, ഗ്രി​ല്ല​ര്‍, കോ​ഫി-​ടീ മേ​​ക്ക​ര്‍, സ്​​റ്റേ​ഷ​ന​റി ഉ​ല്‍​പ​ന്ന​ങ്ങ​ള്‍, ടോ​സ്​​റ്റ​ര്‍, കൊ​തു​കു​പോ​ലു​ള്ള ജീ​വി​ക​ളെ അ​ക​റ്റു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ള്‍, വൈ​ദ്യു​ത വി​ള​ക്കു​ക​ള്‍, കൃ​ത്രി​മ പു​ഷ്​​പ​ങ്ങ​ള്‍, ട്രോ​ഫി, മൊ​ബൈ​ല്‍ ഫോ​ണി​​​െന്‍റ പ്രി​ന്‍​റ​ഡ്​ സ​ര്‍​ക്യൂ​ട്ട്​​ ബോ​ര്‍​ഡ്​ അ​സം​ബ്ലി​യും ഡി​സ്​​​േ​പ്ല പാ​ന​ലും ട​ച്ച്‌​ അ​സം​ബ്ലി​യും ഫി​ങ്ക​ര്‍ പ്രി​ന്‍​റ്​ റീ​ഡ​റും.
വി​ല കു​റ​യും

കേന്ദ്ര ബജറ്റ് – വില കുറയുന്ന ഉൽപന്നങ്ങൾ

• സ്​​പോ​ര്‍​ട്​​സ്​ വ​സ്​​തു​ക്ക​ള്‍,പ​ത്ര​ക്ക​ട​ലാ​സ്​, മൈ​ക്രോ​ഫോ​ണ്‍

അതേസമയം, കേന്ദ്ര ബജറ്റിനെയും സര്‍ക്കാരിന്റെ സാമ്ബത്തിക നയങ്ങളെയും രൂക്ഷമായി വിമര്‍ശിച്ച്‌ കേരള ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തി. മുതലാളിമാര്‍ക്ക് ഇന്ത്യയെ വില്‍ക്കുകയാണ് ചെയ്യുന്നതെന്ന് തോമസ് ഐസക് വിമര്‍ശിച്ചു. രാജ്യം മാന്ദ്യത്തിലാണെന്ന യാഥാര്‍ഥ്യം ബജറ്റിലില്ലെന്ന് മന്ത്രി തോമസ് ഐസക്. പ്രതിസന്ധി മൂര്‍ച്ഛിക്കും. ആദായനികുതി സങ്കീര്‍ണമാക്കി. കൊറോണ വൈറസും സമ്പത്ത് വ്യവസ്ഥയെ ബാധിക്കാം. അത് ബജറ്റില്‍ പറഞ്ഞിട്ടില്ല. കേരളത്തോടുളള യുദ്ധപ്രഖ്യാപനമാണ് നിര്‍മല സീതാരാമന്റെ ബജറ്റ്. ചരിത്രത്തിലില്ലാത്ത അവഗണനയാണ് ഇത്തവണയെന്നും ഐസക് വിമര്‍ശിച്ചു.

ALSO READ: കേന്ദ്ര ബജറ്റ്: കേരളത്തിന്റെ നികുതിവിഹിത്തിൽ ഉണ്ടാകുന്ന മാറ്റം ഇങ്ങനെ

രണ്ട് ലക്ഷം കോടി മൂല്യമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ വില്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തവണ ശ്രമിക്കുന്നതെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഒരു ലക്ഷം കോടിയുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാന്‍ വച്ചിരുന്നെന്നും തോമസ് ഐസക് പറഞ്ഞു. മുതലാളിമാര്‍ക്കു വേണ്ടി നികുതി ഇളവ് നല്‍കുന്നു. എന്നിട്ട് രാജ്യത്ത് മൊത്തം സാമ്ബത്തിക പ്രശ്‌നമാണെന്ന് പറഞ്ഞ് പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാന്‍ തീരുമാനിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നത് നേരത്തെ പറഞ്ഞ മുതലാളിമാര്‍ക്കു തന്നെ. നികുതി ഇളവ് നല്‍കാതിരുന്നാല്‍ രാജ്യത്ത് വരുമാനം ഉണ്ടാകും. എന്നാല്‍, മുതലാളിമാര്‍ക്കു വേണ്ടിയാണ് കേന്ദ്രം എല്ലാം ചെയ്യുന്നത്. നിലവിലെ സാമ്ബത്തിക സ്ഥിതി കണക്കിലെടുത്താല്‍ ഒരു വിദേശനാണ്യ പ്രതിസന്ധി വന്നാല്‍ അതില്‍ ഇടപെടാനുള്ള ശേഷി റിസര്‍വ് ബാങ്കിനുണ്ടോ എന്ന കാര്യം സംശയമാണെന്നും തോമസ് ഐസക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button