Latest NewsNewsIndia

പൗരത്വ ഭേദഗതിനിയമം ; കൊല്‍ക്കത്തയില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത ഒരു സ്ത്രീ മരിച്ചു

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊല്‍ക്കത്തയില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത സ്ത്രീ മരിച്ചു. സമീത ഖാതൂന്‍ (57) ആണ് മരിച്ചത്. അസുഖം ബാധിച്ചതിനെ തുടര്‍ന്നാണ് ഇവരുടെ മരണം.

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ഷഹീന്‍ ബാഗ് മാതൃകയില്‍ കൊല്‍ക്കത്തയിലെ പാര്‍ക്ക് സര്‍ക്കസ് മൈതാനത്തില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കവെയാണ് ഇവര്‍ മരണപ്പെട്ടത്. ഹൃദയ സ്തംഭംനമാണ് മരണ കാരണം. ഖതുന്‍ ആസ്ത്മ രോഗിയെന്നാണ് അറിയാന്‍ സാധിക്കുന്നത്. അസുഖം ഉണ്ടെങ്കില്‍ തന്നെയും കഴിഞ്ഞ 15 ദിവസമായി പതിവായി ഇവര്‍ പ്രകടനത്തില്‍ പങ്കെടുക്കുകയായിരുന്നു.

സമരത്തിനിടെ സമീത അബോധാവസ്ഥയിലായി. ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിഷേധം ആരംഭിച്ചതു മുതല്‍ സജീവമായി പങ്കെടുത്തിരുന്ന ആളാണ് സമീതയെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. എല്ലാ ദിവസവും അവള്‍ ഉച്ചകഴിഞ്ഞ് 3 മണിയോടെ എത്തി പുലര്‍ച്ചെ ഒരു മണിവരെ ഉണ്ടാകുമെന്ന് ഒരു പ്രതിഷേധക്കാരന്‍ പറഞ്ഞു.

അനാരോഗ്യവും നിലവിലെ തണുത്ത കാലാവസ്ഥയും അവഗണിച്ച് സിഎഎ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമാകാന്‍ ഖത്തൂണിന്റെ ധൈര്യത്തെ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്ഐഒ) ജനറല്‍ സെക്രട്ടറി സയ്യിദ് അസറുദ്ദീന്‍ പ്രശംസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button