KeralaLatest NewsNews

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള ബിജെപിയുടെ ജനജാഗരണ യാത്രയ്ക്ക് നേരെയുണ്ടായ ആക്രമണം : നാല് പേർ പിടിയിൽ

കൊല്ലം : പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി നടത്തിയ ജനജാഗരണ യാത്രയ്ക്ക് നേരെയുണ്ടായ ആക്രമണ സംഭവത്തിൽ നാല് പേർ പിടിയിൽ. കൊല്ലം ചന്ദനത്തോപ്പില്‍ ബിജെപിയും സംഘപരിവാർ സംഘടനകളും നടത്തിയ ജനജാഗരണ റാലിക്ക് നേരെ വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് നാല് എസ്‍ഡിപിഐ പ്രവർത്തകരെയാണ് ഇപ്പോൾ പോലീസ് പിടികൂടിയിരിക്കുന്നത്. കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ട്. സംഘർഷത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കൂടുതൽ പേരെ അറസ്റ്റ് ചെയ്യുവാനാണ് പോലീസ് തയ്യാറെടുക്കുന്നത്. കണ്ടാലറിയാവുന്ന അമ്പത് പേർക്ക് എതിരെ കേസെടുത്തിട്ടുണ്ടെന്നും സംഭവവുമായി ബന്ധമുള്ള ചിലർ ഒളിവില്‍ പോയതായും പോലീസ് അറിയിച്ചു.

Also read : പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ബക്കറ്റിൽ കണ്ടെത്തി : സംഭവം കൊച്ചിയിൽ

ആക്രമണത്തിനിടെ ഉണ്ടായ കല്ലേറിൽ പോലീസുകാർ ഉള്‍പ്പടെ എട്ട് പേർക്ക് പരിക്കേറ്റിരുന്നു. പരിക്ക് പറ്റിയ പോലീസ് ഉദ്യോഗസ്ഥർ ആശുപത്രി വിട്ടു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ചന്ദനതോപ്പില്‍ ഉണ്ടായ അക്രമത്തെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. സംഭവം നിർഭാഗ്യകരമാണെന്നായിരുന്നു മന്ത്രി ജെ മേഴ്സികുട്ടിയമ്മയുടെ പ്രതികരണം. അക്രമസംഭവവുമായി സി പി എം പ്രവർത്തകർക്ക് ബന്ധമില്ലെന്ന് സിപിഎം നേതാക്കളും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button