Latest NewsNewsInternational

ചൈനയെ മുഴുവനും കാര്‍ന്നുതിന്ന് മാരക വൈറസിന്റെ വ്യാപനം : ലോകരാഷ്ട്രങ്ങളിലേയ്ക്ക് അതിവേഗത്തില്‍ വ്യാപിയ്ക്കുന്നു

ബെയ്ജിംഗ് : ചൈനയെ മുഴുവനും കാര്‍ന്നുതിന്ന് മാരക വൈറസിന്റെ വ്യാപനം. ലോകരാഷ്ട്രങ്ങളിലേയ്ക്ക് അതിവേഗത്തില്‍ വ്യാപിയ്ക്കുന്നു. നിലവില്‍ 22 രാജ്യങ്ങളിലായി 12100 ലധികം പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥരീകരിച്ചത്.വുഹാന്‍ അടക്കം 31 പ്രവിശ്യകളില്‍ വൈറസ് ബാധ പടര്‍ന്നിട്ടുണ്ടെന്ന് ചൈനീസ് ആരോഗ്യ വകുപ്പ് വ്യക്തമാക്കി

Read Also : കൊറോണ വൈറസ്: ഹോം ഐസൊലേഷന്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 304ആയി. രാജ്യത്ത് ഇന്നലെ മാത്രം മരിച്ചത് 45 പേര്‍. ഇതുവരെ 14000ത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തി.

വുഹാന്‍ അടക്കം 31 പ്രവിശ്യകളില്‍ വൈറസ് ബാധ പടര്‍ന്നിട്ടുണ്ടെന്ന് ചൈനീസ് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. യു.എസിലെ ബോസ്റ്റണില്‍ ചൈനയിലെ വുഹാനില്‍ നിന്നെത്തിയ ഒരാള്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ യു.എസില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം എട്ടായി. അതിനിടെ അടുത്തിടെ ചൈന സന്ദര്‍ശിച്ചവരെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് അമേരിക്കയും ആസ്‌ത്രേലിയയും അറിയിച്ചു.എന്നാല്‍ ഇത് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശത്തിന് വിരുദ്ധമാണെന്ന് ചൈനീസ് വിദേശ മന്ത്രാലയം ചൂണ്ടിക്കാട്ടി.

റഷ്യ, ജപ്പാന്‍ ,പാക്കിസ്ഥാന്‍ ,ഇറ്റലി എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ വിയറ്റ്‌നാമും ചൈനയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കി. രോഗം പടരുന്ന സാഹചര്യത്തില്‍ വിവാഹങ്ങള്‍ ഒഴിവാക്കാനും ശവസംസ്‌കാര ചടങ്ങുകള്‍ ചുരുക്കി നടത്താനും ചൈനീസ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. എല്ലാ രാജ്യങ്ങളും കൊറോണ പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്ന് ലോക ആരോഗ്യ സംഘടന രാഷട്രങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button