Latest NewsNewsIndiaInternational

പൗരത്വ നിയമം; ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ നിലപാടിങ്ങനെ

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. ആഫ്രിക്കയിലെ വിദേശകാര്യ ഉപകമ്മിറ്റി, ആഗോള ആരോഗ്യ, ആഗോള മനുഷ്യാവകാശ സംഘടനകള്‍ക്ക് മുമ്പാകെയാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഏഷ്യാ പസഫിക് അഡ്വകേസി മാനേജര്‍ ഫ്രാന്‍സിസ്‌കോ ബെന്‍കോസ്മിയാണ് നിലപാട് വ്യക്തമാക്കിയത്.

അന്താരാഷ്ട്ര തരത്തില്‍ പാലിക്കപ്പെടുന്ന മനുഷ്യാവകാശങ്ങള്‍ക്ക് എതിരും മതത്തിന്റെ പേരിലുള്ള വിവേചനം നിയമവിധേയമാക്കുന്നതുമാണ് പൗരത്വ നിയമ ഭേദഗതിയെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കി. എന്നാല്‍ പൗരത്വ നിയമ ഭേഗഗതി ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ജനാധിപത്യ സംവിധാനങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈ നിയമം കൊണ്ട് വന്നതെന്നും ഇന്ത്യയടെ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധി അവരുടെ വാദങ്ങളെ ശക്തമായി എതിര്‍ത്തു.

ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ത്ഥികളായെത്തിയ മുസ്ലീം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button