KeralaLatest NewsNewsIndia

പൗരത്വ ഭേദഗതി നിയമം; കേരളത്തിലും ഷഹീന്‍ ബാഗ് മോഡല്‍ പ്രതിഷേധം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ കേരളത്തിലും ഷഹീന്‍ ബാഗ് മോഡല്‍ പ്രതിഷേധം. മുസ്ലീം യൂത്ത് ലീഗാണ് ഷഹീന്‍ ബാഗ് മാതൃകയിലുള്ള പ്രതിഷേധം സംഘടിപ്പിച്ചത്. കോഴിക്കോട് കടപ്പുറത്താണ് അനിശ്ചിതകാല സമരം തുടങ്ങിയത്. വൈകീട്ട് അഞ്ച് മുതല്‍ രാത്രി പത്ത് വരെയാണ് പ്രതിഷേധം.

ജാമിഅ മില്ലിയ സര്‍വകലാശാലയിലെ പൊലീസ് നടപടിക്കെതിരെ നൂറ് കണക്കിന് അമ്മമാരും സ്ത്രീകളും പങ്കെടുക്കുന്ന സമരത്തിലൂടെയാണ് തെക്ക് കിഴക്കന്‍ ദില്ലിയിലെ ഷഹീന്‍ ബാഗ് ശ്രദ്ധ നേടിയത്. സാമുദായിക വേര്‍തിരിവില്ലാതെ 24 മണിക്കൂറും നടത്തുന്ന പ്രതിഷേധങ്ങളുടെ മുന്‍നിരയില്‍ സ്ത്രീകളാണ്. കുട്ടികളുള്‍പ്പെടെയുള്ളവരും ഇവര്‍ക്കൊപ്പമുണ്ട്. ഇന്ത്യ നമ്മുടേത് കൂടിയാണ് എന്ന മുദ്രാവാക്യമാണ് ദേശീയ പതാക ഉയര്‍ത്തി ഏക സ്വരത്തില്‍ ഇവര്‍ വിളിക്കുന്നത്.

പത്ത് സ്ത്രീകളുമായി ആരംഭിച്ച സമരമാണ് പിന്നീട് രാജ്യത്തിന്റെ വിവിധയിടങ്ങളിലേക്ക് പടര്‍ന്നത്. ഇന്ത്യന്‍ ഭൂപടവും ദേശീയ പതാകയും സമരപ്പന്തലിലെ സമീപത്തായി സ്ഥാപിച്ചിട്ടുണ്ട്. സമരത്തിന് പിന്തുണ നല്‍കി സാമൂഹിക- സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ ഇതിനോടകം ഷഹീന്‍ ബാഗിലെത്തി. പൗരത്വ നിയമ ഭേദഗതിക്കും എന്‍ആര്‍സിയ്ക്കും എതിരെ അനുകൂല വിധി ലഭിക്കും വരെയാണിവരുടെ സമരം. ഷഹീന്‍ ബാഗ് മോഡല്‍ മുംബൈയിലെ നഗരത്തിലും സംഘടിപ്പിച്ചിരുന്നു.

ഷഹീന്‍ ബാഗ് രാപ്പകല്‍ സമരത്തിന്റെ മാതൃകയിലാണ് മുസ്ലീം യൂത്ത് ലീഗിന്റെ കോഴിക്കോട്ടെ സമരം. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക എന്ന ആവശ്യമാണ് കോഴിക്കോട് കടപ്പുറത്തെ ഷഹീന്‍ ബാഗ് സ്‌ക്വയറില്‍ സമരക്കാര്‍ ഉന്നയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button