Latest NewsNewsIndia

ചന്തയില്‍ നിന്ന് ചൂരമീന്‍ വാങ്ങി വീട്ടിലെത്തി നോക്കിയപ്പോള്‍ കണ്ടത്

ചന്തയില്‍ നിന്ന് 130 രൂപയ്ക്ക് വാങ്ങിയ ചൂരമീന്‍ വീട്ടിലെത്തി മുറിച്ചപ്പോൾ നിറയെ പുഴുക്കളെന്നു പരാതി. ഉടനെ തിരികെ ചന്തയിൽ എത്തിയെങ്കിലും വിൽപ്പനക്കാരനെ കണ്ടെത്താനായില്ല. കാട്ടായിക്കോണം മേലേവിള സ്വദേശി വി പ്രിയയ്ക്കാണ് ദുരനുഭവമുണ്ടായത്.

പോത്തൻകോട് മത്സ്യ മാർക്കറ്റിൽ നിന്ന് വാങ്ങിയ മത്സ്യത്തിലാണ് നുരയുന്ന പുഴുക്കളെ കണ്ടെത്തിയത്. പഞ്ചായത്ത് സെക്രട്ടറിക്ക് ഉൾപ്പെടെ ഇവർ പരാതി നൽകിയിരുന്നു. മുൻപും പോത്തൻകോട് മത്സ്യ മാർക്കറ്റിൽ നിന്ന് സമാനമായ പരാതികൾ ഉയർന്നിരുന്നു. കേടായ മൽത്സ്യങ്ങൾ മണ്ണിൽ പൊതിഞ്ഞ് വിൽക്കുന്നത് പലവട്ടം ആരോഗ്യ വിഭാഗം കണ്ടെത്തിയിരുന്നു.

അതേസമയം, സംഭവത്തിൽ പഞ്ചായത്ത് കർശന നടപടിയെടുക്കുമെന്ന് സെക്രട്ടറി സുനിൽ അബ്ബാസ് പറ‍ഞ്ഞു. മണലും ഐസ് വെള്ളവും സമീപത്തുതന്നെ ഒഴുക്കിവിടുന്നതും പതിവാണ്. സംഭവത്തിൽ വിൽപനക്കാരനെ കണ്ടെത്തി നടപടി സ്വീകരിക്കും, മായം കലർന്നതും കേടായതുമായ മീനുകൾ മണൽ വിതറി വിൽക്കുന്നത് തടയാൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെയും കൂട്ടി കർശന പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button