Latest NewsNewsIndia

ചൈനയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇ-വിസ താത്ക്കാലികമായി നിറുത്തിവച്ചു എന്ന് ഇന്ത്യന്‍ എംബസി

ബീജിംഗ്: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇ-വിസ താത്ക്കാലികമായി നിറുത്തിവച്ചു. ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന എല്ലാവര്‍ക്കും ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഓണ്‍ലൈന്‍ വിസകളും റദ്ദാക്കും. ബീജിംഗിലെ ഇന്ത്യന്‍ എംബസി അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടിയന്തരസാഹചര്യങ്ങളില്‍ തിരികെ വരണമെന്ന് താത്പര്യപ്പെടുന്നവര്‍ അതാത് ഇടങ്ങളിലെ എംബസികളുമായി ബന്ധപ്പെടണമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.

നിലവില്‍ ചൈനീസ് പാസ്‌പോര്‍ട്ട് കയ്യിലുള്ള ആര്‍ക്കും ഇന്ത്യയിലേക്ക് ഇ- വിസ നല്‍കില്ല. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന വിസയില്‍ യാത്ര ചെയ്യാനിരിക്കുന്നവരുടേത് റദ്ദാകും. ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ അപേക്ഷ നല്‍കിയ മറ്റ് വിദേശരാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും ഇ- വിസ നല്‍കില്ല. ഇന്ത്യയിലേക്ക് അടിയന്തരമായി യാത്ര ചെയ്യണമെന്നുള്ളവര്‍ക്ക്, ചൈനയിലെ ഏത് ഇന്ത്യന്‍ എംബസിയെയും സമീപിക്കാമെന്നും അധികൃതര്‍ അറിയിച്ചു.

ചൈനയില്‍ ഇതിനകം തന്നെ 300 ലധികം പേര്‍ മരിക്കുകയും 14,562 പേര്‍ക്ക് വൈറസ് ബാധ ഏല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യന്‍ എംബസിയുടെ നടപടി. ചൈനയില്‍ നിന്ന് വരുന്നവര്‍ക്കും, അവിടേക്ക് യാത്ര ചെയ്യുന്നവര്‍ക്കും, ചൈനയില്‍ നിന്ന് വരുന്ന മറ്റ് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കുമുള്ള ഇ- വിസ സേവനം നിര്‍ത്തി വച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button