Latest NewsNewsIndia

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്: ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികൾ കൂടുതൽ ഈ പാർട്ടിയിൽ

ന്യൂ ഡൽഹി: ആം ആദ്മി പാര്‍ട്ടിയും, ബിജെപിയും സകലശക്തിയും എടുത്ത് പ്രചരണം അഴിച്ചുവിട്ടതോടെ ഡല്‍ഹിയില്‍ ഇക്കുറി ബഹളമയമാണ്. ഇതിനിടെയാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് രംഗത്തുള്ളവരുടെ ക്രിമിനല്‍ പശ്ചാത്തലം അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പരിശോധിച്ചത്. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിരവധി പേര്‍ മത്സരരംഗത്തുള്ള പാർട്ടി ആം ആദ്മിയാണ്.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപിയുടെ ആകെ സ്ഥാനാര്‍ത്ഥികളില്‍ 51 ശതമാനം പേരാണ് ക്രിമിനലുകളെന്നാണ് എഡിആര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ഭരണപക്ഷമായ ആം ആദ്മിയില്‍ നിന്നും മത്സരിക്കുന്ന 36 സ്ഥാനാര്‍ത്ഥികളാണ് തങ്ങള്‍ക്ക് ക്രിമിനല്‍ കേസുകള്‍ ഉള്ളതായി വ്യക്തമാക്കിയത്. കോണ്‍ഗ്രസിന്റെ 66 പേരില്‍ 13, ബിഎസ്പിയുടെ 66 പേരില്‍ 10, എന്‍പിസിയുടെ 5 സ്ഥാനാര്‍ത്ഥികളില്‍ രണ്ട് എന്നിങ്ങനെയാണ് ക്രിമിനല്‍ പശ്ചാത്തലം വെളിപ്പെടുത്തിയിരിക്കുന്നത്. ബിജെപിയുടെ 67 സ്ഥാനാര്‍ത്ഥികളില്‍ 12 പേർക്കാണ് ക്രിമിനല്‍ കേസുകൾ ഉള്ളത്.

ALSO READ: കേന്ദ്ര ബജറ്റ്: ചൈനീസ് കളിപ്പാട്ടങ്ങൾ കൊണ്ടുള്ള കുട്ടിക്കളി രക്ഷിതാക്കൾക്ക് കാര്യമാകും

ഈ വര്‍ഷം തെരഞ്ഞെടുപ്പ് രംഗത്ത് 95 രാഷ്ട്രീയ പാര്‍ട്ടികളാണ് പോരാട്ടത്തിലുള്ളതെന്ന് എഡിആര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി. എല്ലാ പാര്‍ട്ടികളുടെയും ആകെയുള്ള 672 സ്ഥാനാര്‍ത്ഥികളില്‍ 133 പേരാണ് തങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസ് നിലനില്‍ക്കുന്നതായി വെളിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button