Latest NewsNewsIndia

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വലിയ വാഗ്ദനങ്ങളുമായി തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വലിയ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. തൊഴിലില്ലാത്തവര്‍ക്ക് മാസം 5,000 മുതല്‍ 7,500 രൂപവരെ തൊഴിലില്ലായ്മ വേതനം നല്‍കുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. അധികാരത്തില്‍ വന്നാല്‍ എന്‍ആര്‍സി, എന്‍പിആര്‍ എന്നിവ ഡല്‍ഹിയില്‍ നടപ്പാക്കില്ല എന്നും പ്രകടന പത്രികയില്‍ പറയുന്നു.

ഞായറാഴ്ചയാണ് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചാല്‍ ജനങ്ങള്‍ക്ക് 300 യൂണിറ്റ് വൈദ്യുതി എല്ലാ മാസവും സൗജന്യമായി നല്‍കുമെന്നും 15 രൂപയ്ക്കു ഭക്ഷണം നല്‍കുന്ന 100 ഇന്ദിരാ കന്റീനുകള്‍ സ്ഥാപിക്കുമെന്നും മലിനീകരണമില്ലാതാക്കാനും ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വര്‍ഷാവര്‍ഷം ബജറ്റില്‍ നല്ലൊരു പങ്ക് നീക്കിവയ്ക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

കുറഞ്ഞ വിലയ്ക്കു ഭക്ഷണവും വെള്ളം, വൈദ്യുതി വിതരണങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ക്യാഷ് ബാക്ക് പദ്ധതികളും തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് 5,000 രൂപയും ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് 7,500 രൂപയും തൊഴിലില്ലായ്മ വേതനം ലഭ്യമാക്കും. യുവ സ്വാഭിമാന്‍ യോജന പ്രകാരമാണ് ഇതു നല്‍കുകയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button