KeralaLatest NewsNews

പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ബക്കറ്റിൽ കണ്ടെത്തി : സംഭവം കൊച്ചിയിൽ

കൊച്ചി: പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ബക്കറ്റിനുള്ളിൽ നിന്നും കണ്ടെത്തി. കൊച്ചി എളമക്കരയിൽ മാക്കാപ്പറമ്പ് എന്ന സ്ഥലത്താണ് സംഭവം. സ്ഥലത്തുണ്ടായിരുന്ന ഒരു കുട്ടിയാണ് ബക്കറ്റ് ഓഴുകി വരുന്നതും അതിനുള്ളിലെ മൃതദേഹവും ആദ്യം കണ്ടത്. തുടർന്ന് പോലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Also read : ഗ്രനേഡ് ആക്രമണം : രണ്ട് ജവാന്‍മാരുൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു

രണ്ടു സംശയങ്ങളാണ് പ്രധാനമായും പോലീസ് ഉന്നയിക്കുന്നത്. പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാകാൻ സാധ്യതയുണ്ടെന്നാണ് ഒന്നാമത്തെ സംശയം. പ്രസവശേഷം കുട്ടി മരിച്ചാല്‍ ആശുപത്രി അധികൃതര്‍ മൃതദേഹം മറവ് ചെയ്യാന്‍ ബന്ധുക്കളെ ഏല്‍പ്പിക്കാറുണ്ട്, അത്തരത്തിൽ ഒരു അന്വേഷണവും പോലീസ് നടത്തുന്നുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് കായലിന്‍റെ കൈവരി ഒഴുകുന്നുണ്ട്. കായലിൽ നിന്ന് ഒഴുകി വന്നതാണ് എന്നാണ് പ്രദേശവാസികളും പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button